ബന്ധുക്കളുടെ ചില നിലപാടുകള്‍ മൂലം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയ ചികിത്സ കിട്ടുന്നില്ല; വീണ്ടും സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സഹോദരന്‍

ഉമ്മന്‍ചാണ്ടിയുടെ ചികിത്സാപുരോഗതി മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണമെന്ന ആവശ്യം ഉന്നയിച്ച് സഹോദരന്‍ അലക്‌സ് വി.ചാണ്ടി വീണ്ടും സര്‍ക്കാരിനെ സമീപിച്ചു. അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ല. ബെംഗളൂരു എച്ച് സി ജി ആശുപത്രിയുമായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് ബന്ധപ്പെടണമെന്നാണ് സഹോദരന്റെ ആവശ്യം.

ഇത് രണ്ടാംവട്ടമാണ് അലക്‌സ് വി ചാണ്ടി ഇതു സംബന്ധിച്ച് സര്‍ക്കാരിന് കത്തയക്കുന്നത്. കുടുംബാംഗങ്ങള്‍ മാത്രമാണ് ബെംഗളൂരു എച്ച് സി ജി ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുള്ളത്. ശാസ്ത്രീയമായ മെഡിക്കല്‍ ചികിത്സ സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ അടുത്ത കുടുംബാംഗങ്ങളുടെ കാഴ്ചപ്പാടും നിലപാടുകളും അദ്ദേഹത്തിന് സ്വതന്ത്രവും തൃപ്തികരവുമായ ചികിത്സ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുന്നതിന് തടസമായി വരുന്നു എന്നും കത്തില്‍ അലക്‌സ് വി ചാണ്ടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥ, ലഭിക്കുന്ന ചികിത്സകള്‍ എന്നിവയൊക്കെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍ അത്യന്താപേക്ഷിതമാണ് വന്നിരിക്കുകയാണ്. അതിനാല്‍, വിഷയത്തില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും കത്തില്‍ അലക്‌സ് വി ചാണ്ടി ആവശ്യപ്പെട്ടു.

വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകണമെന്നും അതാത് ദിവസത്തെ ആരോഗ്യസ്ഥിതി മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അറിയിക്കുന്നതിന് ഏര്‍പ്പാട് ചെയ്യണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ കുടുംബം നല്കുന്നില്ലെന്ന ആരോപണവുമായി അലക്‌സ് വി ചാണ്ടി നേരത്തെയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെട്ട് തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയിരുന്ന ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയത്.

Latest Stories

പാകിസ്ഥാന് കടം നല്‍കിയതിനെ ന്യായീകരിച്ച് അന്താരാഷ്ട്ര നാണ്യനിധി; ഉപാധികളെല്ലാം പാലിച്ചതിനാലാണ് ഇന്ത്യയുടെ എതിര്‍പ്പ് വകവെയ്ക്കാതെ പാകിസ്ഥാന വായ്പ നല്‍കിയതെന്നും ന്യായീകരണം

INDIAN CRICKET: കോഹ്‌ലി ഒകെ ടീമിന് ബാധ്യതയാണ് പുറത്തിരുത്തുക എന്ന് സെലക്ടർമാർ, ഞങ്ങൾ ഒകെ വരും വർഷങ്ങളിൽ...; വിരാടിനെ രക്ഷിച്ച ധോണിയുടെ ബുദ്ധി ഇങ്ങനെ

ജനങ്ങള്‍ കാര്യങ്ങള്‍ അറിയണം, പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്നിറക്കും; ഒന്നാം പിണറായി സര്‍ക്കാര്‍ പ്രകടന പ്രത്രികയിലെ ഭൂരിപക്ഷം വാഗ്ദാനങ്ങളും നിറവേറ്റിയെന്ന് മുഖ്യമന്ത്രി

ബംഗാൾ ഉൾക്കടലിൽ പുതിയ മിസൈൽ പരീക്ഷണവുമായി ഇന്ത്യ; ഇന്നും നാളെയും ആൻഡമാനിലെ വ്യോമമേഖല അടച്ചിടും

'എല്ലാ പദ്ധതികളുടെയും ക്രെഡിറ്റെടുക്കാൻ സർക്കാർ ശ്രമിക്കുന്നു, മന്ത്രി റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടന്നു'; വി ഡി സതീശൻ

IPL 2025: ഇത്ര ചീപ്പാണോ മിസ്റ്റർ ഗിൽ നിങ്ങൾ, പന്തിനോടുള്ള മോശം പെരുമാറ്റത്തിൽ താരത്തിനെതിരെ ആരാധകരോക്ഷം; വീഡിയോ കാണാം

എന്നെ അമ്മ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ല..; ഇഷാനിയുടെ വീഡിയോക്ക് രൂക്ഷ വിമര്‍ശനം, പിന്നാലെ വിശദീകരണം

ബിജെപി അനുകൂല രാഷ്ട്രീയ സംഘട‌നയുമായി ക്രിസ്ത്യൻ നേതാക്കൾ; ഉദ്ഘാടനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി

'ഞങ്ങളുടെ വെള്ളം തടഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ ശ്വാസം മുട്ടിക്കും'; ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കി പാക് സൈനിക വക്താവിന്റെ പ്രസംഗം

'എന്തുകൊണ്ടാണ് ക്യാമറകൾക്ക് മുന്നിൽ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത്? പൊള്ളയായ പ്രസംഗങ്ങൾ അവസാനിപ്പിക്കൂ'; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി രാഹുൽ