'ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയിൽ വികൃതമാക്കി, കടുത്ത അമർഷവും വേദനയും ഉണ്ട്'; ടി സിദ്ദിഖ്

മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് അരങ്ങേറുന്ന കോൺഗ്രസ് പ്രതിഷേധനകളിൽ വിമർശനവുമായി ടി സിദ്ദിഖ്. ജീവിതം കോൺഗ്രസിന് വേണ്ടി മാറ്റിവെച്ച നേതാക്കന്മാരെ പൊതുമധ്യത്തിൽ അപമാനിക്കുന്ന ശൈലി കോൺഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ലെന്ന് ടി സിദ്ദിഖ് തുറന്നടിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയിൽ വികൃതമാക്കിയെന്നും ടി സിദ്ദിഖ് പറഞ്ഞു.

നടന്നുകൊണ്ടിരിക്കുന്നതിൽ കടുത്ത അമർഷവും വേദനയും ഉണ്ടെന്ന് പറഞ്ഞ ടി സിദ്ദിഖ് വി ഡിയും കെസിയും ആർസിയുമെല്ലാം കോൺഗ്രസിന്റെ സമുന്നത നേതാക്കളാണെന്ന് കൂട്ടിച്ചേർത്തു. അവരുടെ യോജിച്ചുള്ള പ്രവർത്തനത്തിനുള്ള ഇടപെടലാണ് ഹൈക്കമാൻഡ് നടത്തുന്നത്. മുഖ്യമന്ത്രിപദം ഹൈക്കമാൻഡ് തീരുമാനിക്കും. സമൂഹമാധ്യമത്തിലും,പൊതു ഇടത്തിലും പരിധിവിട്ട് പെരുമാറുന്നു. ഒരു കോൺഗ്രസ് പ്രവർത്തകന് ചെയ്യാൻ സാധിക്കാത്ത തരത്തിൽ പരിധിവിടുന്നുവെന്നും ടി സിദ്ദിഖ് ആരോപണം ഉന്നയിച്ചു.

ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയിൽ വികൃതമാക്കി. ഇത് സങ്കടകരം. തിരഞ്ഞെടുപ്പിന് എല്ലാ നേതാക്കളുടെയും നേതൃത്വപരമായ പങ്കുണ്ടായിട്ടുണ്ട്. ഒറ്റ തിരിഞ്ഞുള്ള ഇകഴ്ത്തലും അപമാനിക്കലും അടിയന്തരമായി അവസാനിപ്പിക്കണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു. വി ഡി സതീശൻ ഇക്കാര്യം വ്യക്തമാക്കിയതിനുശേഷവും ഇത് തുടരുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല. കോൺഗ്രസ് പ്രവർത്തകർ സംയമനത്തോടെ ഈ പ്രശ്നം കൈകാര്യം ചെയ്യണം. അക്രമ ,അധിക്ഷേപ പ്രയാണങ്ങൾ അവസാനിപ്പിക്കണം. കോൺഗ്രസ് സംസ്കാരത്തിന് വിയോജിച്ച സംസ്കാരങ്ങൾ നടക്കുന്നു എന്നുള്ളത് ഗൗരവത്തോടെ വീക്ഷിക്കണമെന്നും ടി സിദ്ദിഖ് പറഞ്ഞു.

Latest Stories

'ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ് നടത്തുന്ന കസേര കളി അപഹാസ്യം'; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിൽ പരിഹാസ പോസ്റ്റുമായി കെ കെ ശൈലജ

'മിന്നൽ മുരളി'യ്ക്ക് റീച് കിട്ടാൻ കാരണം നെറ്റ്ഫ്ലിക്സ് റിലീസായതുകൊണ്ട്, തിയേറ്റർ റിലീസായിരുന്നെങ്കിൽ മലയാളത്തിൽ മാത്രം ഒതുങ്ങിപ്പോയേനെ' : ബേസിൽ ജോസഫ്

പൂപ്പാറയിൽ പൊളിഞ്ഞത് കെട്ടിടങ്ങൾ മാത്രമല്ല; കേരളത്തിന്റെ ഭൂമിനീതിയുടെ കപടതയും

പശ്ചിമബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ട്രെയിനിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ തട്ടിയെടുത്ത് ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയിൽ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ചരക്ക് ബോട്ടിന് തീപിടിച്ച് ഒരു മരണം; 17 പേരെ സാഹസികമായി രക്ഷപെടുത്തി

മുഖ്യമന്ത്രി ചര്‍ച്ച; ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്, നേതാക്കൾക്ക് സമയം അനുവദിച്ചു

'അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കും, ലീഗിന് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം'; മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 14.88 ലക്ഷം പേർ

‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി, ലക്ഷ്യം ആയുധങ്ങൾക്ക് മികച്ച പ്രകടനം നടത്താനാകുമെന്ന് ഉറപ്പുവരുത്തൽ'; വെളിപ്പെടുത്തലുമായി ചൈന