'ഒമര്‍ ലുലു മയക്കുമരുന്നിന് അടിമ'; എംഡിഎംഎ കലര്‍ത്തിയ വെള്ളം നല്‍കി പീഡിപ്പിച്ചെന്ന് നടി

ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരി. എംഡിഎംഎ കലര്‍ത്തിയ വെള്ളം നല്‍കി മയക്കി കിടത്തിയ ശേഷം ഒമര്‍ ലുലു ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കേസ് ഒത്തുതീര്‍പ്പാക്കാനായി ഒമര്‍ ലുലു നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.

ഒമര്‍ ലുലു മയക്കുമരുന്നിന് അടിമയാണെന്നും പരാതിക്കാരി ആരോപിക്കന്നു. ലൈംഗിക പീഡന പരാതിയില്‍ ഒമര്‍ ലുലു മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരി കോടതിയെ സമീപിച്ചത്. ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പരാതിക്കാരി നല്‍കിയ ഉപഹര്‍ജിയിലാണ് കൂടുതല്‍ ആരോപണങ്ങളുണ്ടായത്.

ഒമര്‍ ലുലു വിവാഹിതനാണെന്ന് മറച്ചുവച്ച് വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നു. ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്തും പീഡിപ്പിച്ചതായി പരാതിക്കാരി ആരോപിക്കുന്നു. ഹോട്ടല്‍ മുറിയില്‍ സിനിമ ചര്‍ച്ചയ്‌ക്കെന്ന പേരില്‍ വിളിച്ചുവരുത്തി എംഡിഎംഎ കലര്‍ത്തിയ വെള്ളം നല്‍കി മയക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

ഒമര്‍ ലുലുവും ഡ്രൈവര്‍ നാസില്‍ അലിയും സുഹൃത്ത് ആസാദും ചേര്‍ന്ന് തന്നെ നിരന്തരം പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാരി ഉപഹര്‍ജിയില്‍ പറയുന്നു. പ്രതികള്‍ ശക്തരാണെന്നും കേസില്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഉപഹര്‍ജിയില്‍ ആരോപണമുണ്ട്.

അതേസമയം പരാതിക്കാരി 2022 മുതല്‍ തനിക്കൊപ്പം താമസിച്ചിരുന്നതായും ഇരുവരും തമ്മിലുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമാണെന്നും കേസില്‍ പ്രതിയായ ഒമര്‍ലുലു പറയുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്