കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്കു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം; ആറ് മീറ്റര്‍ ഉരത്തില്‍ വരെ തിരയടിച്ചേക്കും

ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രക്ഷുബ്ധമായിരിക്കുന്ന കടലില്‍ കൂറ്റന്‍ തിരമാലകള്‍ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്തിനടത്ത് ആറ് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിച്ചേക്കും. തീരത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെ വരെ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല്ലം, ആലപ്പുഴ, തൃശൂര്‍, കൊച്ചി തീരങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം, കടലില്‍ കുടുങ്ങിയവര്‍ക്കുള്ള രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമാണെങ്കിലും വ്യോമ-നാവിക സേനയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തം തുടരുകയാണ്. കൂടുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ കേരളത്തിലേക്കെത്തും. ഇതുവരെ 223 പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. കനത്ത മഴയെതുടര്‍ന്നും കടല്‍ ക്ഷോപത്തെ തുടര്‍ന്നും 2,255 പേര് ദുരിതാശ്വാസ ക്യാംപിലാക്കി.

നേവിയുടേയും കോസ്റ്റുഗാര്‍ഡിന്റെയും അടക്കം 7 കപ്പലുകള്‍ കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. ഹെലിക്കോപ്റ്ററുകള്‍ വഴി ആളുകളെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, തങ്ങളുടെ വള്ളങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന കാരണത്താല്‍ പലരും രക്ഷാപ്രവര്‍ത്തകരോടൊപ്പം പോരാന്‍ തയ്യാറാകാത്ത സാഹചര്യം രക്ഷാപ്രവര്‍ത്തനെത്തെ നേരിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

ജാപ്പനീസ് ചരക്ക് കപ്പലിന്റെ സഹായത്തോടെയാണ് 60 ഓളം പേരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരുമായി കപ്പല്‍ ഇന്ന് വൈകീട്ട് വിഴിഞ്ഞം തുറമുഖത്തെത്തും. രക്ഷപ്പെട്ട പലരും 48 മണിക്കൂറോളം കടലില്‍ കഴിഞ്ഞതു കൊണ്ട് തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ദേശീയ ദുരന്തനിവാരണകേരളത്തിലെത്തും.

അതേസമയം, ഓഖി കൊടുങ്കാറ്റ് അതിതീവ്രമാണെന്നും കാലാസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപിനടുത്ത് എ്ത്തിയ ഓഖി 130 കിലോമീറ്റര്‍ വേഗത്തിലാണ് വീശിക്കൊണ്ടിരിക്കുന്നത്.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ