'ഡിഎംകെയുമായുള്ള സഖ്യനീക്കം പിണറായി തകർത്തു', ഇനി തൃണമൂലിലേക്ക്; വെളിപ്പെടുത്തി പിവി അൻവർ

തൃണമൂൽ കോൺഗ്രസുമായുള്ള ചർച്ച അന്തിമ ഘട്ടത്തിലെന്ന് പിവി അൻവർ. ഡിഎംകെയുമായുള്ള തന്റെ സഖ്യനീക്കം തകർത്തത് പിണറായി വിജയൻ ആണെന്നും അൻവർ ആരോപിച്ചു. ഇനി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നും അതിനായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും അൻവർ ഡൽഹിയിൽ പറഞ്ഞു.

ബിഎസ്പിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. പക്ഷേ അവർ ദുർബലമാണ്. ഫാസിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്നതിനാൽ ബിജെപിയുമായി സഹകരിക്കില്ല. യുഡിഎഫ് പ്രവേശനം ഇപ്പോൾ ആലോചനയിലുമില്ല. മുസ്ലിം ലീഗ് വഴി യുഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചിട്ടില്ലെന്നും വിഡി സതീശൻ എതിർക്കുമെന്ന പ്രചാരണം വിശ്വസിക്കുന്നില്ലെന്നും അൻവർ പ്രതികരിച്ചു.

നിലവിൽ ഡൽഹിയിൽ തുടരുന്ന പിവി അൻവർ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി ചർച്ച നടത്തിയതായാണ് വിവരം. തൃണമൂൽ എംപിമാരുമായി അൻവർ കൂടിക്കാഴ്ച നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ തമിഴ്‌നാട് ഡിഎംകെയുമായി അൻവർ ചർച്ച നടത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ അൻവറിന് ഡിഎംകെയിലേക്കുള്ള വാതിൽ അടഞ്ഞിരുന്നു.

Latest Stories

പാർട്ടി വിടാനൊരുങ്ങി രണ്ടത്താണി; താനൂരിലോ തിരൂരിലോ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

എംപി സ്ഥാനത്തിൽ സംതൃപ്തൻ, ലക്ഷ്യം യുഡിഎഫ് വിജയം; ഇനിയും മൂന്ന് വർഷം കൂടിയുണ്ട് : എം.കെ. രാഘവൻ

മത്സരിക്കാന്‍ ഉറച്ച് കെ. സുധാകരൻ, നാമനിർദേശ പത്രിക സമർപ്പിക്കാൻ നീക്കം; കേരള ഹൗസിലെ കുടിശ്ശിക തീർത്തു

ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രം​ഗത്ത് വരും, എംപിമാരെ യാതൊരു കാരണവശാലും മത്സരിപ്പിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ

സ്വർണ വില വീണ്ടും താഴോട്ട്, പവന് 240 രൂപ കുറഞ്ഞു; 17 ദിവസം കൊണ്ട് കുറഞ്ഞത് 11,240 രൂപ

മുഖ്യ എതിരാളി ബിജെപി, പാലക്കാട് മത്സരിക്കാനാണ് പാർട്ടി പറഞ്ഞത്; താനാണ് സ്ഥാനാർഥി എന്ന കാര്യം പറയാൻ രാഹുലിനെ വിളിച്ചിരുന്നു : രമേശ് പിഷാരടി

ഇസ്രായേലിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; ഇതിന് പ്രതികാരം ചെയ്യുമെന്ന് IRGC

എനിക്ക് ആരുടെയും തലയും വാലും ആകേണ്ട, എനിക്ക് ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടം: സഞ്ജു സാംസൺ

ധോണിയുടെ ആവശ്യമില്ല, ചെന്നൈയെ നയിക്കാൻ സഞ്ജുവും ഋതുരാജുമുണ്ട്: എ ബി ഡിവില്ലിയേഴ്സ്