ഏപ്രിലില്‍ കൊല്ലപ്പെട്ട പി.എഫ്‌.ഐ നേതാവിന് സെപ്റ്റംബറിലെ ഹര്‍ത്താലില്‍ നോട്ടീസ്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ ആക്രമണത്തിന് ജപ്തി നേരിടുന്നവരില്‍ മരിച്ചയാളും. ഏപ്രിലില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പാലക്കാട് എലപ്പുള്ളി സുബൈറിനാണ് കോടതി ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ സുബൈറിന്റെ മുഴുവന്‍ ആസ്തിയും ജപ്തി ചെയ്യുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആചരിച്ചത് സെപ്റ്റംബര്‍ ഇരുപത്തി മൂന്നിനാണ്. എന്നാല്‍ അതിനും അഞ്ച് മാസം മുമ്പ് സുബൈര്‍ മരണപ്പെട്ടിരുന്നു. 2022 ഏപ്രില്‍ പതിനഞ്ചിന് കാറിലെത്തിയ സംഘം വീടിന് സമീപത്തുവെച്ച് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടം കണക്കിലെടുത്ത് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

സുബൈറിന്റെ മാതാപിതാക്കള്‍, ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവര്‍ അവകാശികളായ ഭൂമിയാണ് നഷ്ടം നികത്താന്‍ വിട്ടു നല്‍കേണ്ടത്. വാര്‍ധക്യകാല പെന്‍ഷനെ മാത്രം ആശ്രയിച്ച് ഉപജീവനം കഴിയേണ്ട സാഹചര്യത്തില്‍ ബാധ്യത തീര്‍ക്കാന്‍ മാര്‍ഗമില്ലെന്നാണ് സുബൈറിന്റെ കുടുംബം പറയുന്നത്.

Latest Stories

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു" ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്

7 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നെന്ന് പ്രഖ്യാപിച്ച് സൈന നെഹ്‌വാൾ, കശ്യപ് നെതര്‍ലന്‍ഡ്‌സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തില്‍

'പഹല്‍ഗാമിലേത് സുരക്ഷ വീഴ്ച തന്നെ'; മൂന്ന് മാസത്തിന് ശേഷം ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഏറ്റുപറച്ചില്‍; ടൂറിസ്റ്റുകളെ ഭീകരര്‍ ലക്ഷ്യംവെയ്ക്കില്ലെന്ന് കരുതി; പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് മനോജ് സിന്‍ഹ

IND vs ENG: ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സിറാജിന് പിഴ, ഒപ്പം ഒരു ഡീമെറിറ്റ് പോയിന്റും

തെന്നിന്ത്യൻ ഇതിഹാസ നടി ബി സരോജ ദേവി അന്തരിച്ചു, വിടവാങ്ങിയത് ഇരുന്നൂറിലധികം സിനിമകളിൽ വേഷമിട്ട 'അഭിനയ സരസ്വതി'