തൃശൂരില്‍ സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് ഹാജരാകാന്‍ നോട്ടീസ്; നടപടി തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേത്

കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. സുരേഷ് ഗോപിയും സഹോദരനും ബിഎല്‍ഒയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം.

ബിഎല്‍ഒ ജനുവരി 20ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും സഹോദരന്‍ സുഭാഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂര്‍ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് ടിഎന്‍ പ്രതാപന്‍ പരാതി നല്‍കിയത്.

ഗൂഢാലോചന നടത്തി വ്യാജമായി ചമച്ച രേഖകളുടെ അടിസ്ഥാനത്തില്‍ വോട്ടുകള്‍ ചേര്‍ത്തതെന്നാണ് പരാതി. ഇപ്പോള്‍ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പൊതുസേവകനല്ലാത്തതിനാല്‍ നിയമപ്രകാരമുള്ള നോട്ടീസിന് അര്‍ഹനല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് കോടതി അന്നത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍ക്കു നോട്ടീസ് അയക്കാന്‍ ഉത്തരവിടുകയായിരുന്നു. ബിഎല്‍ഒ ജനുവരി 20ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടത്.

Latest Stories

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നീക്കി; മൂന്ന് പേർ അറസ്റ്റിൽ

'പുതിയ കേരളത്തെ അവതരിപ്പിക്കും, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും'; വി ഡി സതീശൻ

'ആദിവാസി വിഭാ​ഗത്തിന് എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ അത് യുഡിഎഫാണ്, എൻഡിഎയിൽ കടുത്ത അവ​ഗണന നേരിട്ടിരുന്നു'; സി കെ ജാനു

ഭീതിയുടെ ആയുധമായി കണക്കുകൾ: പാർലമെന്റ് രേഖകൾ തുറന്നുകാട്ടുന്ന പാൻ–ഇന്ത്യൻ ദുരന്തം — കാണാതാകുന്നത് കുട്ടികളല്ല, ഒരു രാഷ്ട്രത്തിന്റെ മനസ്സാക്ഷിയാണ്

'അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയവർ സിപിഐഎമ്മുകാരായിരുന്നു, വാളയാർ അക്രമത്തിൽ സിഐടിയുവിന്റെ പ്രവർത്തകനും ഉണ്ട്'; ആൾക്കൂട്ട അക്രമങ്ങൾ എതിർക്കപ്പെടേണ്ടതെന്ന് സി കൃഷ്ണകുമാർ

ലോകമനുവദിക്കുന്ന കാലത്തോളം നീയെന്റെ നല്ല പാതിയായിരിക്കും; വിവാഹ വാർഷികത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് ദുൽഖർ സൽമാൻ

'വെളിച്ചെണ്ണ വില കുറയും, 25 രൂപ നിരക്കിൽ 20 കിലോ അരി'; ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് ആട്ട ലഭ്യമാകുമെന്ന് മന്ത്രി ജി ആർ അനിൽ

പിവി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണ

ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു; കർണാടകയിലെ ഹുബ്ബള്ളിയിൽ ദുരഭിമാന കൊലപാതകം

മാറിടത്തിലും പിൻഭാഗത്തും കൂടുതൽ പാഡ് വെക്കാൻ നിർബന്ധിച്ചു, ടീമിലുള്ളതെല്ലാം പുരുഷന്മാർ; ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്‌തെ