'പെരുന്നാളിന് ZUDIO വസ്ത്രം വേണ്ട'; ടാറ്റക്കെതിരെ ജമാഅത്തെ ഇസ്ലാമി വിദ്യാർത്ഥി സംഘടന, ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ബ്രാൻഡുകളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം

ബലിപെരുന്നാളിന് ‘ടാറ്റ’യെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി കോഴിക്കോട് ജമാഅത്തെ ഇസ്ലാമി വിദ്യാർത്ഥി സംഘടനയായ എസ്ഐഒ. ഇതിന്റെ ഭാഗമായി വിദ്യാർത്ഥി സംഘടന ടാറ്റയുടെ വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോയിലേക്ക് മാർച്ച് നടത്തി. ഗാസയെ കൊല്ലാക്കൊല ചെയ്യുന്ന ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ബ്രാൻഡുകളെ ബഹിഷ്കരിക്കണമെന്നാണ് എസ്ഐഒയുടെ ആഹ്വാനം.

പെരുന്നാൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് പുതുവസ്ത്രമെടുക്കുമ്പോൾ സാറ, ടാറ്റ സുഡിയോ, വെസ്റ്റ് സൈഡ് എന്നിവ ബ്രാൻഡുകൾ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്‌ത്‌ കൊണ്ട് എസ്ഐഒ സോഷ്യൽ മീഡിയ വഴി ക്യാമ്പയിനും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പലസ്‌തീൻ പതാകയും ഏന്തിക്കൊണ്ടാണ് കോഴിക്കോട് എസ്ഐഒയുടെ മാർച്ച് നടത്തിയത്.

ഇസ്രായേലുമായി സഹകരിച്ച് പ്രവർത്തിക്കുന്ന അഡിഡാസ്, എച്ച്ആൻഎം, ടോമി ഫിൽഫിഗർ, കാൽവിൻ ക്ലെയിൻ, വിക്ടോറിയൻ സീക്രട്ട്, ടോം ഫോർഡ്, സ്കേച്ചേഴ്‌സ്, പ്രാഡ, ഡിയോർ, ഷനേൽ എന്നീ ബ്രാൻഡുകളെ ഒഴിവാക്കണമെന്നും എസ്പെഐഒ ആഹ്വാനം ചെയ്തിട്ടുണ്ട്. ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവച്ച ടാറ്റയ്ക്കെ‌തിരെയാണ് ജമാ അത്തെ ഇസ്ലാമി പരസ്യമായി രംഗത്ത് വന്നത്.

Latest Stories

വിവാദങ്ങൾ ഉയർത്തി സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടരുത്; ജെഎസ്കെ ആദ്യദിന ഷോ കാണാനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട്

IND vs ENG: 'സിറാജ് മൂന്ന് സിക്സറുകൾ അടിച്ച് മത്സരം ജയിപ്പിക്കുമെന്ന് അദ്ദേഹം കരുതി'; ലോർഡ്‌സ് ടെസ്റ്റിനിടെയിലെ സംഭാഷണം വെളിപ്പെടുത്തി അശ്വിൻ

സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അതീവ ദുഃഖകരമെന്ന് മന്ത്രി വി ശിവൻകുട്ടി, അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം

സ്‌കൂളില്‍ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചത് ചെരുപ്പ് എടുക്കുന്നതിനിടെ; അപകടകാരവസ്ഥയിലായ വൈദ്യുതി ലൈൻ മാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ മാറ്റി സ്ഥാപിച്ചില്ല

ആന്ദ്രെ റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

'അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ തയാർ '; ആയത്തുള്ള അലി ഖമേനി

1.90 കോടി രൂപ തട്ടിയെന്ന് പരാതി; നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്

ചാണകം പുരണ്ട നഖങ്ങളുമായി ദേശീയ അവാർഡ് സ്വീകരിച്ചു, സംഭവിച്ചത് തുറന്നുപറഞ്ഞ് നിത്യ മേനോൻ

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി; നിമിഷപ്രിയയുടെ മോചനത്തിൽ ശുഭപ്രതീക്ഷയെന്ന് സൂചന