'അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുമതിയില്ല, സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അവഗണിച്ച് നിർമാണം തുടർന്നു'; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു

അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയ ഇടുക്കിയിലെ ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്. പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവിക്കും കൈമാറി.

നിർമാണ പ്രവർത്തനം നടത്തരുതെന്ന റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ പലവട്ടം അവഗണിച്ചിരുന്നു. അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുമതിയും ഗ്ലാസ് ബ്രിഡ്ജിനില്ല. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് എന്ന പരസ്യം നൽകിയാണ് ആനച്ചാലിൽ ഇന്നലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം ആരംഭിച്ചത്. നിർമാണ ഘട്ടത്തിൽ തന്നെ പള്ളിവാസൽ പഞ്ചായത്തും റവന്യൂ വകുപ്പും സ്റ്റോപ് മെമ്മോ നൽകിയിരുന്നു.

കഴിഞ്ഞ മാർച്ചിൽ തന്നെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി നിർദേശങ്ങൾ നൽകിയിരുന്നു. ഇത് മറികടന്നാണ് 20 അടി ഉയരത്തിൽ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. പള്ളിവാസൽ ഉൾപ്പെടെയുള്ള പ്രദേശം റെഡ് സോണിൽ ഉൾപ്പെടുന്നതാണ്. ഇവിടെ ഇത്തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിയില്ലാത്തതാണ്. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അത് അവഗണിച്ചുകൊണ്ടുള്ള നിരമാണം ആണ് നടന്നതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

Latest Stories

ശബരിമല സ്വർണക്കൊള്ള; 'ദേവസ്വം ജീവനക്കാരുടെ ഇടയിൽ പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനനും വലിയ സ്വാധീനം'; ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ലക്ഷ്യം 600 കോടി അധിക വരുമാനം'; ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

'14 വര്‍ഷത്തിന് മുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ കീഴ് കോടതികള്‍ക്ക് അധികാരമില്ല'; സുപ്രീംകോടതി

'അവധിക്കാല നിർബന്ധിത ക്ലാസ്സുകൾ ഒഴിവാക്കണം, സ്കൂളുകളെ വർഗീയ പരീക്ഷണ ശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി

'നിയമമുണ്ട്, നീതി ഇല്ല'; ആൾക്കൂട്ടക്കൊലപാതകങ്ങളിൽ നിയമത്തിന്റെ Execution തകർക്കുന്ന ഭരണകൂട ഉദാസീനതയും രാമ നാരായണന്റെ മരണവും

'മലയാളത്തിന്റെ ശ്രീനി ഇനി ഓർമകളിൽ ജീവിക്കും'; ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി

'ചില ലെജന്‍ഡ്‌സിനെ അവര്‍ ഈ ലോകത്തുനിന്ന് പോയ ശേഷമാണ് പലരും ആഘോഷിക്കാറ്, പക്ഷേ ശ്രീനി സാറിന്റെ കാര്യം വ്യത്യസ്തമാണ്'; പാർവതി

മലയാളത്തിന്‍റെ ശ്രീനിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര; സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ

ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം; കൈക്കൂലി കേസിൽ സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല

'മരണവാർത്ത വളരെ വേദനയുണ്ടാക്കി, നേരിട്ട് വീട്ടില്‍ എത്തി കാണണമെന്ന് തോന്നി'; ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സൂര്യ