കോടതിയിൽ 'ജാനകി' വേണ്ട, കഥാപാത്രത്തിന്റെ ഇനിഷ്യൽ കൂടി ഉപയോഗിക്കണം'; ജെഎസ്‌കെ വിവാദത്തിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്

ജെഎസ്‌കെ സിനിമയിലെ കഥാപാത്രമായ ‘ജാനകി’ വിവാദത്തിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്. കോടതി രംഗങ്ങളിൽ ‘ജാനകി’ വേണ്ട എന്നാണ് സെൻസർ ബോർഡ് നിർദേശം. വി. ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നും സെൻസർ ബോർഡ് നിർദേശിച്ചു. 96 ഭാഗങ്ങൾ കട്ട് ചെയ്യണമെന്ന നിലപാടും സെൻസർ ബോർഡ് മാറ്റി. കോടതി രംഗങ്ങളിൽ കഥാപാത്രത്തിന്റെ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും സെൻസർ ബോർഡ് നിർദേശമുണ്ട്.

സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. ജാനകി എന്ന പേര് സിനിമയുടെ നിർമ്മാതാക്കൾ ഉപയോഗിച്ചത് മനപ്പൂർവ്വം എന്നാണ് സെൻസർ ബോർഡ് സത്യവാങ്ങ്മൂലം. രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തുമെന്നും സെൻസർ ബോർഡ് കൊത്തിയെ അറിയിച്ചു.

ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽപെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ, പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ്‌ വ്യക്തമാക്കി.

Latest Stories

ഈ ഇന്ത്യൻ ടീമിന് ഏഷ്യാ കപ്പ് നേടാൻ കഴിയുമോ?; വിലയിരുത്തലുമായി വീരേന്ദർ സെവാഗ്

കോണ്‍ഗ്രസില്‍ അടിയുറച്ച് നില്‍ക്കുന്നു; ആര്‍എസ്എസ് ഗണഗീതം ആലപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡികെ ശിവകുമാര്‍

“സഞ്ജു പുറത്തിരിക്കും”; ഏഷ്യാ കപ്പിനുള്ള പ്ലെയിംഗ് ഇലവനെ പ്രവചിച്ച് രഹാനെ

'വെറുതെ ഇരിക്കേണ്ടി വന്നെങ്കിലും ഒടുവിൽ ഒട്ടേറെ കാര്യങ്ങൾ എനിക്ക് മനസ്സിലായി'; പെട്ടെന്നുള്ള വിരമിക്കലിന്റെ കാരണം വെളിപ്പെടുത്തി അശ്വിൻ

ഡബിള്‍ ഹോഴ്സ് ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി; ചെയര്‍മാന്‍ വിനോദ് മഞ്ഞിലയും ഡബിള്‍ ഹോഴ്സ് ബ്രാന്‍ഡ് അംബാസഡര്‍ മമ്ത മോഹന്‍ദാസും ചേര്‍ന്ന് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി

ഇന്ത്യയിലെ ചില ഭാഗങ്ങളിൽ മഴവില്ലുകൾ അപ്രത്യക്ഷമാകുന്നുവെന്ന് പഠനം

'വി ഡി സതീശൻ മറുപടി പറയണം, എല്ലാം അറിഞ്ഞിട്ടും രാഹുലിന് പദവികൾ നൽകി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുണ്ടെന്ന് എം വി ഗോവിന്ദൻ

യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന തീരുമാനത്തിൽ പൊലീസ്, ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്ന് തീരുമാനം

ഏഷ്യാ കപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ശ്രേയസിന് മറ്റൊരു തിരിച്ചടി നൽകി ബിസിസിഐ!

"അവൻ എവിടെ?"; ഏഷ്യാ കപ്പിലെ സൂപ്പർ താരത്തിന്റെ അഭാവം ചോദ്യം ചെയ്ത് ദിനേശ് കാർത്തിക്