പൊലീസിൽ വിശ്വാസമില്ല: കളക്ടർ, പിപി ദിവ്യ എന്നിവരുടെ കോൾ രേഖകൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നവീൻ ബാബുവിൻ്റെ ഭാര്യ

മുൻ കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് നവീൻ ബാബുവിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) പൂർണ അവിശ്വാസം പ്രകടിപ്പിച്ച് ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷ. പ്രതിയും സിപിഎം നേതാവുമായ പിപി ദിവ്യ, കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ എന്നിവരുടെ കോൾരേഖകൾ സംരക്ഷിക്കാൻ ബിഎസ്എൻഎൽ, വോഡഫോൺ ഇന്ത്യ (വി) എന്നിവരോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അവർ കോടതിയെ സമീപിച്ചു.

കണ്ണൂരിലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പെട്രോൾ പമ്പിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിക്കാൻ നവീൻ ബാബുവിന് 98,500 രൂപ നൽകിയെന്ന് അവകാശപ്പെട്ട പ്രതി (ദിവ്യ), ടി വി പ്രശാന്തൻ, ജില്ലാ കളക്ടർ എന്നിവരുടെ കോൾ ഡാറ്റ ശേഖരിക്കാൻ എസ്ഐടി ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ലെന്ന് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ മഞ്ജുഷ പറഞ്ഞു.

കളക്ടർ കേസിൽ നിർണായക സാക്ഷിയാണെന്നും എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ തനിക്ക് അടുത്ത പരിചയമുണ്ടായിരുന്ന പ്രതിയെ (ദിവ്യ) സഹായിക്കാൻ വേണ്ടിയാണ് കളക്ടർ മൊഴി മാറ്റുന്നതെന്നും മഞ്ജുഷ കോടതിയെ അറിയിച്ചു. കലക്ടറും പ്രതിയും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുകൊണ്ടുവരാൻ കോൾ ഡാറ്റ രേഖകൾക്ക് പ്രാധാന്യമുണ്ടെന്ന് മഞ്ജുഷയുടെ അഭിഭാഷക പി എം സജിത പറഞ്ഞു. ദിവ്യയെ സഹായിക്കാൻ പ്രശാന്തനും തെറ്റായ തെളിവുകൾ സൃഷ്ടിക്കുകയാണെന്ന് മഞ്ജുഷ കോടതിയെ അറിയിച്ചു.

2024 ജനുവരി 1 മുതൽ 2024 നവംബർ 15 വരെ ഉപയോഗിച്ചിരുന്ന ദിവ്യയുടെയും കലക്ടർ അരുൺ വിജയൻ്റെയും സിഡിആർ ശേഖരിച്ച് സമർപ്പിക്കാൻ പോലീസിനോട് നിർദേശിക്കണമെന്ന് അവർ കോടതിയോട് ആവശ്യപ്പെട്ടു. റെയിൽവേ സ്റ്റേഷൻ മുതൽ എ.ഡി.എമ്മിൻ്റെ ഔദ്യോഗിക വസതി വരെയുള്ള റോഡിൻ്റെ ഇരുവശവും ഒക്‌ടോബർ 14 ന് വൈകുന്നേരം 4 മുതൽ 15 ന് രാവിലെ 6 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും പോലീസിനോട് നിർദേശിക്കണമെന്നും അവർ കോടതിയോട് ആവശ്യപ്പെട്ടു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക