നമ്പര്‍ 18 പോക്സോ കേസ്; രഹസ്യമൊഴികള്‍ പരിശോധിക്കുന്നു, വാദം മറ്റന്നാള്‍

ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ വാദം മറ്റന്നാള്‍ നടക്കും. കേസില്‍ രഹസ്യ മൊഴികളുടെ പരിശോധന നടത്തട്ടേയെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനാണ് പരാതിക്കാരുടെ ശ്രമമെന്നും പരാതിക്കാരുമായി മുന്‍പരിചയം ഇല്ലെന്നുമാണ് ഹോട്ടലുടമയായ റോയ് വയലാട്ട് ഹര്‍ജിയില്‍ പറഞ്ഞത്. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് പരാതി നല്‍കിയത്.

അതേസമയം കേസ് അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂണല്‍ കോടതിയില്‍ അറിയിച്ചു. കേസില്‍ നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഫെബ്രുവരി 22 വരെ പ്രതികളുടെ അറസ്റ്റ് തടയുകയായിരുന്നു. മോഡലുകളുടെ മരണത്തിന്റെ പേരില്‍ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് റോയ് വയലാട്ട് ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നത്.പ്രതികള്‍ക്കെതിരെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

2021 ഒക്ടോബര്‍ 20 ന് നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരുടെ മൊഴി. കേസില്‍ പ്രതിയായ അഞ്ജലിയാണ് ജോലി വാഗ്ദാനം നല്‍കി തങ്ങളെ കൊച്ചിയില്‍ എത്തിച്ചത്. ബിസിനസ് മീറ്റ് എന്ന് പറഞ്ഞ് ഹോട്ടലിലേക്ക് കൊണ്ടു പോയെന്നും വഞ്ചിക്കപ്പെടുകയാണ് എന്ന് മനസ്സിലായതിനെ തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും മൊഴിയില്‍ പറയുന്നു.

യുവതിയെയും മകളെയും റോയി ഉപദ്രവിച്ചുവെന്നും ഇത് മറ്റുള്ളവര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു എന്നുമാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്ത് പിന്നീട് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കേസ് കൈമാറുകയായിരുന്നു.

Latest Stories

Asia Cup 2025: “അദ്ദേഹത്തെപ്പോലുള്ള ഒരു കളിക്കാരനെ നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയില്ല”: അജിത് അഗാർക്കറുടെ ധീരമായ തീരുമാനത്തെ പ്രശംസിച്ച് സുനിൽ ഗവാസ്‌കർ

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

രാഹുലിനൊപ്പം നീങ്ങുന്ന സമുദ്രം, കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തമായ അലർച്ച

'ആരാധനാലയവും വീടും പൊളിച്ചു മാറ്റി'; ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ

കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ; സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ