തൃക്കാക്കരയിലേത് പിണറായി വിരുദ്ധ തരംഗം, കെ.വി തോമസ് പൊതുപ്രവർത്തനം അവസാനിപ്പിക്കണം; എൻ.കെ പ്രേമചന്ദ്രൻ

കെ.വി തോമസ് പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. തൃക്കാക്കരയിലേത് പിണറായി വിരുദ്ധ തരംഗമാണ്. ഭരണപരാജയത്തിന് ജനങ്ങൾ നൽകിയ സാക്ഷ്യപത്രമാണ് വിധിയെഴുത്ത്. മതപരവും സാമുദായികവുമായ വിഭാഗീയത വളർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള സിപിഎമ്മിൻറെ അടവ് നയരാഷ്ട്രീയ നയത്തിനേറ്റ കനത്ത പ്രഹരമാണിത്.

ഭൂരിപക്ഷ വർഗ്ഗീയതയേയും ന്യൂനപക്ഷ വർഗ്ഗീയതയേയും തരാതരംപോലെ പ്രീണിപ്പിച്ച് വോട്ട് നേടാമെന്ന സിപിഎം തന്ത്രത്തിന് ജനം നൽകിയ കനത്ത തിരിച്ചടിയാണ ഇത് എന്ന് അദ്ദേഹം വ്യക്തമാക്കി. സിൽവർലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണം. സാമുദായിക ധ്രുവീകരണം നടത്തി നേട്ടം കൊയ്യാനുള്ള തന്ത്രത്തിന് തിരിച്ചടിയേറ്റു.

യുഡിഎഫ് നടത്തിയത് മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയപോരാട്ടമെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം സെക്രട്ടറിയേറ്റും പോലീസ് ഉൾപ്പെടെയുളള ഭരണയന്ത്രങ്ങളും അധികാര ദുർവിനിയോഗം നടത്തിയിട്ടും അതിൽ വഞ്ചിതരാകാതെ ജനാധിപത്യം സംരക്ഷിച്ച തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടറന്മാരെ അഭിവാദ്യം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു.

Latest Stories

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ

പാകിസ്ഥാനിൽ മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ

സമാധാന കരാറായില്ല; 3 മണിക്കൂർ നീണ്ട ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു, അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന് സൂചന