ജലീലിനെ വീഴ്ത്താൻ ഫിറോസ് കുന്നുംപറമ്പിൽ; തവനൂരിൽ മുസ്ലിം ലീ​ഗ് ആലോചന

നിയമസഭാ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നുംപറമ്പലിന് മത്സരിപ്പിക്കാൻ ആലോചന. മണ്ഡലത്തിൽ ലീ​ഗ് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചു.

കോൺഗ്രസ് നിലവിൽ മത്സരിക്കുന്ന തവനൂർ ഏറ്റെടുക്കാനാണ് ലീഗിന് താത്പര്യം. മന്ത്രി കെടി ജലീലാണ് മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ. മുൻ ലീഗ് നേതാവായ ജലീലിനെതിരെ മത്സരിക്കണമെന്ന ആവശ്യം ലീഗിനകത്ത് ഉയർന്നിട്ടുണ്ട്.

ജില്ലയിൽ സീറ്റുകൾ വെച്ചുമാറാൻ ആലോചിച്ച് കോൺഗ്രസിലും ലീഗിലും ആലോചന. തവനൂർ, പെരിന്തൽമണ്ണ സീറ്റുകൾ പരസ്പരം വെച്ചുമാറാനാണ് ആലോചിക്കുന്നത്.

നേരത്തെ തന്നെ തവനൂർ വിട്ട് നൽകാമെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചിരുന്നു. അതിന് പകരം വള്ളിക്കുന്ന് മണ്ഡലമാണ് കോൺഗ്രസ് ചോദിച്ചിരുന്നത്. എന്നാൽ വള്ളിക്കുന്ന് വിട്ടുതരാനാവില്ല എന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്.

അതേ സമയം കെടി ജലീൽ ഇക്കുറി മത്സരിക്കാനുണ്ടായേക്കില്ല എന്ന റിപ്പോർട്ടുകളുമുണ്ട്. രാഷ്ട്രീയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത് വീണ്ടും അധ്യാപക ജോലിയിലേക്ക് തിരിച്ച് പോകാൻ ജലീൽ ആഗ്രഹിക്കുന്നതാണ് കാരണമായി പറയുന്നത്.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ