മലപ്പുറത്തെ നിപ മരണം; സമ്പർക്ക പട്ടികയിൽ 255 പേർ, 50 പേർ ഹൈ റിസ്‌ക് കാറ്റഗറിയിൽ

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം വർധിച്ചു. 255 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുൾപ്പെട്ടിട്ടുള്ളത്. അതേസമയം സമ്പർക്ക പട്ടികയിലുള്ള 50 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഇവരിൽ പരിശോധനക്ക് അയച്ച മൂന്ന് പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്നും മന്ത്രി വ്യക്തമാക്കി.

രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും മന്ത്രി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മലപ്പുറത്ത് എം പോക്സ് സംശയിക്കുന്ന വ്യക്തിയുടെ കൂടെ സഞ്ചരിച്ച ആളുകളുടെ വിവരങ്ങൾ എടുത്തിട്ടുണ്ടെന്നും രോഗം സ്ഥിരീകരിച്ചാൽ ഇവർക്കും ജാഗ്രത നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പേർ പനി ബാധിതരാണെന്ന റിപ്പോർട്ടും പുറത്ത് വന്നു. മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിലെ 49 പേരാണ് പനി ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ആരോഗ്യ വകുപ്പ് സർവേ തുടരുകയാണ്.

അതേസമയം മലപ്പുറം ജില്ലയിലും, തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെൻ്റ് സോണായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. മാസ്ക് നിർബന്ധമാക്കിയതടക്കമുള്ള നിരവധി നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിപയുടെ പശ്ചാത്തലത്തിൽ മലപ്പുറത്ത് കൺട്രോൾ റൂമടക്കം തുറന്നിട്ടുണ്ട്. 0483 273 2010, 0483 273 2060 എന്നീ നമ്പറുകളിൽ വിളിച്ചാൽ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Latest Stories

ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുന്നു, സ്ഥിരീകരിച്ചുകൊണ്ടുളള താരത്തിന്റെ പോസ്റ്റ് വൈറല്‍

ദേശീയ പാത ഇടിഞ്ഞ് വീണ സംഭവം; ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനോ സര്‍ക്കാരിനോ അല്ലെന്ന് മുഖ്യമന്ത്രി

INDIAN CRICKET: അവന്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത ഗെയിം ചേഞ്ചര്‍ ആവും, ഇംഗ്ലണ്ടിന് പണി കൊടുക്കാന്‍ ബെസ്റ്റ് ആ താരം, യുവതാരത്തെ ടീമില്‍ എടുക്കണമെന്ന് സ്റ്റീഫന്‍ ഫ്‌ളെമിങ്‌

'അപകടത്തില്‍ വലതു കൈ നഷ്ടമായി, പക്ഷെ പതറിയില്ല പരിശ്രമിച്ചുകൊണ്ടേയിരുന്നു, ഒടുവിൽ അവൾ ആ ലക്ഷ്യം നേടിയെടുത്തു'; പാര്‍വതി ഇന്ന് എറണാകുളം അസിസ്റ്റന്റ് കലക്ടര്‍

മോദി സര്‍ക്കാര്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുന്നു; എല്ലാ അര്‍ദ്ധസൈനിക നീക്കങ്ങളും നിര്‍ത്തി വെയ്ക്കണം; ചര്‍ച്ചകള്‍ തയാറാവണമെന്ന് സിപിഎം പിബി

വന്ദേ ഭാരത് ഓടുമ്പോള്‍ മറ്റ് ട്രെയിനുകള്‍ പിടിച്ചിടേണ്ട സാഹചര്യത്തിന് പരിഹാരം പാത ഇരട്ടിപ്പിക്കല്‍; സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ വികസനം നടപ്പിലാക്കാന്‍ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് സുരേഷ് ഗോപി

INDIAN CRICKET: ഗില്ലോ രാഹുലോ അല്ല, കോഹ്ലിക്ക് പകരക്കാരനാവേണ്ടത് ആ താരം, അവനുണ്ടെങ്കില്‍ ഇംഗ്ലണ്ടിനെ എളുപ്പത്തില്‍ തോല്‍പ്പിച്ചുവിടാം, നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം

‘നിലവിലെ ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും മാറേണ്ടതില്ല’, കെപിസിസി പുനസംഘടനയെ എതിര്‍ത്ത് കെ സുധാകരന്‍

ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടിയും സിനിമയുടെ ലാഭവിഹിതവും, ഡിമാന്റുകൾ നിരത്തി ദീപിക; സ്പിരിറ്റിൽ നിന്ന് നടിയെ ഒഴിവാക്കിയോ?

പാക്കിസ്ഥാന് ആര്‍മിക്ക് കൈകൊടുക്കില്ല, അതിര്‍ത്തികവാടം തുറക്കില്ല; വാഗ-അട്ടാരി അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകള്‍ പുനരാരംഭിച്ചു; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം