ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവം; ഭർത്താവിൻ്റെ വീട്ടുകാർക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം

കോട്ടയം കടപ്ലാമറ്റത്ത് ഒമ്പത് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തത സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. ഭർത്താവിന്റെ വീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് വീട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് കടപ്ലാമറ്റം സ്വദേശിനി അമിതാ സണ്ണി (32) ആത്മഹത്യ ചെയ്തത്. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലാണ് അമിതാ സണ്ണിയുടെ ഭർത്താവ്. ഒമ്പത് മാസം ഗർഭിണിയായ അമിതയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഭർത്താവുമായുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് അമിതയുടെ മാതാപിതാക്കൾ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയിൽ കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Latest Stories

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ

ആരോപണം ഗുരുതരം, ഗണേഷ് കുമാർ രാജി വച്ചില്ലെങ്കിൽ പുറത്താക്കണം: വി. ഡി സതീശൻ

പൊള്ളുന്ന ചൂട്! മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് കുടിക്കരുത്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത് : സീമ വിനീത്

മന്ത്രി കെ.ബി ഗണേഷ് കുമാർ രാജി വയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം