നിലമ്പൂരിലെ പെട്ടി വിഷയം നാടകം; കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണമെന്ന് എം സ്വരാജ്

നിലമ്പൂരിലെ പെട്ടി വിഷയം നാടകം എന്നാവർത്തിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണമെന്ന് പറഞ്ഞ എം സ്വരാജ് നാടിനെയോ ജനങ്ങളെയോ ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവാത്തവരാണ് യുഡിഎഫ് എന്നും കുറ്റപ്പെടുത്തി.

നിലമ്പൂരിലേക്ക് എല്ലാ നേതാക്കളും വരട്ടെയെന്നും എം സ്വരാജ് പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ നിലമ്പൂരുകാർക്ക് കാണാനുള്ള ഒരു അവസരം ഒക്കെ ഉണ്ടാകട്ടെ. അതിനെയെല്ലാം സ്വാഗതം ചെയ്യുന്നു. മുസ്ലിം ലീഗ് പാകിസ്താൻ അനുകൂലികൾ എന്ന സംഘപരിവാർ പ്രചാരണത്തെ പ്രതിരോധിച്ച ആളാണ് താനെന്നും എം സ്വരാജ് പറഞ്ഞു. എന്നാൽ ജമാഅത്തെ ഇസ്ലാമിക സംബന്ധിച്ചിടത്തോളം പൊതു സമൂഹത്തിൽ നിൽക്കുന്നത് മതരാഷ്ട്ര വാദികളാണ് എന്നതാണെന്നും എം സ്വരാജ് പറഞ്ഞു.

ആരെയും പാകിസ്താൻ അനുകൂലികളായി ചിത്രീകരിക്കുന്ന സമീപനം ഇടതുപക്ഷത്തു നിന്നുണ്ടായിട്ടില്ല എന്നും എം സ്വരാജ് കൂട്ടിച്ചേർത്തു. അതേസമയം ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാത്ത പ്രധാനപ്പെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന. ഇതിനെതിരെ ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസയച്ചിട്ടുണ്ട് എന്നും എം സ്വരാജ് പറഞ്ഞു.

Latest Stories

'ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാൻ പറ്റുന്നതായിരിക്കണം, അല്ലാത്തവ വേണ്ട'; ഉത്തരവിട്ട് ഉപഭോക്തൃ കോടതി

കേരളത്തിലെ സര്‍വകലാശാലകളില്‍ എന്തും ചെയ്യാമെന്ന അവസ്ഥ അംഗീകരിച്ചു നല്‍കില്ല; തോന്നിവാസം കാണിച്ച് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് സിപിഎം

പാക് നടി ഹുമൈറ അസ്​ഗർ മരിച്ച നിലയിൽ, അഴുകിതുടങ്ങിയ മൃതദേഹം കണ്ടെത്തിയത് നടിയുടെ അപ്പാർട്ട്മെന്റിൽ‌ നിന്ന്

കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി; കീം പരീക്ഷഫലം റദ്ധാക്കി ഹൈക്കോടതി

പണിമുടക്ക് ദിനത്തിൽ വീട്ടിൽ നിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടന്ന് മന്ത്രി വി ശിവൻകുട്ടി; വീഡിയോ

കൊച്ചിന്‍ റിഫൈനറിയിലുണ്ടായ അപകടം; പുക ശ്വസിച്ചവർ ചികിത്സയിൽ

ആമിർ സാർ ഇല്ലായിരുന്നെങ്കിൽ മിറയെ ഞങ്ങൾ‌ക്ക് ലഭിക്കില്ലായിരുന്നു, കുഞ്ഞിന് സൂപ്പർതാരം പേരിട്ടതിന്റെ കാരണം പറഞ്ഞ് വിഷ്ണു വിശാൽ

കോടതിയിൽ 'ജാനകി' വേണ്ട, കഥാപാത്രത്തിന്റെ ഇനിഷ്യൽ കൂടി ഉപയോഗിക്കണം'; ജെഎസ്‌കെ വിവാദത്തിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്

ആലിയ ഭട്ടിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒളിവിലായിരുന്ന മുൻ പഴ്സനൽ അസിസ്‌റ്റന്റ് അറസ്‌റ്റിൽ

ഹേമചന്ദ്രന്‍ കൊലക്കേസ്; മുഖ്യപ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയില്‍, ഉടൻ കേരളത്തിലെത്തിക്കും