'നിള' ഒഴുകും ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ; പുറത്തിറങ്ങുന്നത് കേരള കാര്‍ഷിക സര്‍വകലാശാലയുടെ സ്വന്തം വൈന്‍

കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന നിള രണ്ട് മാസത്തിനുള്ളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ ഒഴുകും. വിവിധ പഴ വര്‍ഗ്ഗങ്ങളില്‍ നിന്ന് കാര്‍ഷിക സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന പുതിയ ഉത്പന്നമാണ് നിള എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാനത്തിന്റെ സ്വന്തം വൈന്‍. കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍ എന്നിവയില്‍ നിന്നാണ് നിളയുടെ ഉത്പാദനം. സര്‍വകലാശാലയ്ക്ക് ഉത്പാദനത്തിനും വില്‍പ്പനയ്ക്കുമുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് നല്‍കിയിട്ടുണ്ട്.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രികള്‍ച്ചര്‍ കോളേജിന് കീഴിലുള്ള പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് വിഭാഗമാണ് വൈന്‍ നിര്‍മ്മിക്കുന്നത്. 125 ലിറ്റര്‍ വീഞ്ഞാണ് ഒരു ബാച്ചില്‍ നിര്‍മ്മിക്കാനാകുക. ഇതിനായി ഒരു മാസം പഴച്ചാര്‍ പുളിപ്പിക്കുന്നതിനും ആറ് മാസം പാകപ്പെടുത്തുന്നതിനും സമയം ആവശ്യമാണ്.

കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍ എന്നിവ കേടായി നശിക്കുന്നത് വൈന്‍ നിര്‍മ്മാണത്തിലൂടെ തടയാനാകും എന്ന പ്രതീക്ഷയിലാണ് സര്‍വകലാശാല. ഇന്ത്യയിലെ മുന്‍നിര വൈന്‍ ഉത്പാദകരായ നാസിക്കിലെ സുല വൈന്‍ യാര്‍ഡിന്റെയും കര്‍ണാടക സര്‍ക്കാരിന്റെ ഗ്രേപ്പ് ആന്‍ഡ് വൈന്‍ ബോര്‍ഡിന്റെയും അംഗീകാരവും നിളയ്ക്ക് ലഭിച്ചിട്ടുണ്ട്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ