വീണിടം വിദ്യയാക്കി ഗോപന്റെ മക്കൾ; മൃതദേഹവുമായി നാമജപയാത്ര, 'സമാധി'യിൽ നിന്ന് 'മഹാസമാധി'യാക്കി ചടങ്ങുകൾ

വിവാദമായ നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. ഗോപൻറെ മൃതദേഹം നാമജപയാത്ര നടത്തിയാണ് മക്കൾ വീട്ടിലെത്തിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നാണ് നാമജപയാത്രയോടെ മൃതദേഹം വീട്ടിൽ എത്തിച്ചത്.

ചെങ്കൽ ക്ഷേത്രത്തിലെ സന്യാസിമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വിഎസ്ഡിപി, ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടന പ്രവർത്തകർ കൂടി ചേർന്നാണ് രണ്ടാമത്തെ സംസ്കാരം വിപുലമാക്കിയത്. സന്ന്യാസിമാരെ അടക്കം പങ്കെടുപ്പിച്ച് സംസ്കാര ചടങ്ങുകൾ പുരോഗമിച്ചത്.

കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുക്കാൻ പൊളിച്ചു മാറ്റിയ കല്ലറയ്ക്ക് പകരം വിശാലമായ കല്ലറയാണ് ഒരുക്കിയത്. പൊളിച്ച കല്ലറക്ക് സമീപം ഇഷ്ടിക കൊണ്ടു പുതിയ സമാധി സ്ഥലം നിർമിച്ചിട്ടുണ്ട്. ‘ഋഷിപീഠം’ എന്ന പേരിലാണ് പുതിയ സമാധി ഒരുക്കിയിട്ടുള്ളത്.

അതേസമയം ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയൂ. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ ക്ഷതമോ മുറിവുകളോ ഇല്ല. മരണം നടന്ന സമയത്തെക്കുറിച്ചും അവ്യക്തതയുണ്ട്. കേസിലെ ദുരൂഹത മാറ്റാനുള്ള പൊലീസ് അന്വേഷണം തുടരും.

വരും ദിവസങ്ങളിൽ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്യും. ആദ്യ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായിരുന്നവരുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ഇതും പരിശോധിക്കും. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് കൂടുതൽ നടപടികൾ സ്വീകരിക്കുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ