പാലായില്‍ മികച്ച പോളിങ്; ആദ്യ മണിക്കൂറുകളില്‍ 22 %, പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി

പാലാ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പോളിങ് ശതമാനം 22 കടന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍, യുഡിഎഫ-് സ്ഥാനാര്‍ത്ഥി ജോസ് ടോം, കെഎം മാണിയുടെ കുടുംബം, പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സിനിമാതാരം മിയ ജോര്‍ജ് എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

പാലായിലെ സെന്റ് തോമസ് സ്‌കൂളിലെ 128-ാം നമ്പര്‍ ബുത്തിലെത്തിയാണ് കെഎം മാണിയുടെ കുടുംബം വോട്ട് രേഖപ്പെടുത്തിയത്. ജോസ്.കെ.മാണി, നിഷാ ജോസ്.കെ. മാണി, കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മ എന്നിവരാണ് വോട്ട് ചെയ്തത്. കെഎം മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് മാണിയുടെ കുടുംബം വോട്ട് ചെയ്യാനെത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന പൂര്‍ണവിശ്വാസമുണ്ടെന്ന് കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മ പ്രതികരിച്ചു. മാണി സാറിന്റെ പിന്‍ഗാമിയാണ് ജോസ് ടോം. ജോസ് ടോം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കുട്ടിയമ്മ പ്രത്യാശ പ്രകടിപ്പിച്ചു.

പാലായില്‍ 100 ശതമാനം വിജയം ഉറപ്പാണെന്ന്‌യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ പറഞ്ഞു. കൂവത്തോട് ഗവ.എല്‍പി സ്‌കൂളിലാണ് അദേഹം വോട്ട് രേഖപ്പെടുത്തിയത്. പാലാ നഗരസഭയിലെ കാണാട്ടുപാറയിലെ 119 ാം നമ്പര്‍ ബൂത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വോട്ടു ചെയ്തത്. രാവിലെ 7 മണിക്ക് തന്നെ കുടുംബത്തോടൊപ്പം എത്തി മാണി സി കാപ്പന്‍ വോട്ടു ചെയ്തു മടങ്ങി. ഒന്നാമനായി വോട്ട് ചെയ്ത് തെരഞ്ഞെടുപ്പില്‍ ഒന്നാമനാകുമെന്ന് വോട്ടു ചെയ്ത ശേഷം അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കെഎം മാണിക്ക് ശേഷവും ഒരു മാണി പാല തന്നെ ഭരിക്കുമെന്നും അത് താനായിരിക്കുമെന്നും പറഞ്ഞു. ഇത്തവണ യുഡിഎഫിലെ അസംതൃപ്തര്‍ തനിക്ക് വോട്ടു ചെയ്യുമെന്നും അത് ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. അത്ഭുതം സംഭവിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ഹരി പ്രതികരിച്ചു. ഫലം ഇടതുപക്ഷത്തിന് എതിരായ വിധിയെഴുത്ത് ആകുമെന്നും ഹരി കൂട്ടിച്ചേര്‍ത്തു. നല്ലത് സംഭവിക്കട്ടെയെന്ന് വോട്ട് രേഖപ്പെടുത്തിയതിനു ശേഷം നടി മിയ പ്രതികരിച്ചു.

ബൂത്തുകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. രാവിലെ 7 മണി മൂതല്‍ 6 മണി വരെയാണ് വോട്ടെടുപ്പ്. 176 പോളിംഗ് ബൂത്തുകളും സജ്ജമായി. ചിലയിടങ്ങളില്‍ യന്ത്ര തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 13 പേര്‍ മത്സരിക്കുന്ന പാലയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോമും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മാണി സി. കാപ്പനും എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയും തമ്മിലാണു പ്രധാന മത്സരം. മണ്ഡലത്തില്‍ ആകെയുള്ളത് 1,79,107 വോട്ടര്‍മാരാണ്. ഇതില്‍ 1888 പേര്‍ പുതുമുഖങ്ങള്‍. തെരഞ്ഞെടുപ്പു നിയന്ത്രിക്കാന്‍ 200 ഉദ്യോഗസ്ഥരേയും സുരക്ഷയൊരുക്കാന്‍ 700 പോലീസുകാരേയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ചു മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്നു മുന്നണികള്‍ക്കും പാലാഫലം നിര്‍ണായകമാണ്.

Latest Stories

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്