നിയമസഭാ ഹോസ്റ്റലില്‍ സമാജികര്‍ക്കുള്ള പമ്പ ബ്ലോക്കിന്റെ പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിട്ടു. 11 നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മാണം 2026 ജനുവരി 31 നകം പൂര്‍ത്തിയാകും. 10 നിലകളില്‍ 60 അപാര്‍ട്മെന്റുകള്‍, 2 അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് സംവിധാനം, ഒരു ബഹുനില പാര്‍ക്കിംഗ് സംവിധാനം, ഒരു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന മഴവെള്ള സംഭരണി,
14 പേര്‍ക്ക് വീതം കയറാവുന്ന നാല് ലിഫ്റ്റുകള്‍, 80 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജ് ഉള്‍പ്പെടെയുള്ള ഹാള്‍, വിശാലമായ ലോഞ്ച്, ജിംനേഷ്യം, കാന്റീന്‍ എന്നീ സൗകര്യങ്ങള്‍ വിഭാവനം ചെയ്യുന്ന കെട്ടിടത്തിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ്. ഒരു നിലയില്‍ ആറ് അപാര്‍ട്മെന്റുകള്‍ ഉണ്ടാകും.
നീണ്ട 51 വര്‍ഷം ഉപയോഗിച്ചശേഷമാണ് കാലപ്പഴക്കത്തെ തുടര്‍ന്ന് പഴയ പമ്പ കെട്ടിടം പൊളിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ ആര്‍ ശങ്കരന്‍നാരായണന്‍ തമ്പി ഹാളില്‍ നടന്ന പരിപാടിയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു.