തൃക്കാക്കരയില്‍ കണ്ടത് കോണ്‍ഗ്രസിന്റെ പുതിയ മുഖം; ക്യാപ്റ്റന്‍ നിലംപരിശായി, ജനഹിതം മാനിച്ച് രാജിവെയ്ക്കണം: കെ. സുധാകരന്‍

ഇടതുപക്ഷ സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ ചോദ്യചിഹ്നമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ക്യാപ്റ്റന്‍ നിലംപരിശായി. മണ്ഡലത്തിലെ വിജയം പ്രതിപക്ഷ പ്രവര്‍ത്തനത്തിന്റെ വിജയമാണ്. ജനഹിതം മാനിച്ച് അന്തസും ആത്മാഭിമാനവും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ കണ്ടത് കോണ്‍ഗ്രസിന്റെ പുതിയമുഖമാണ്. കള്ളവോട്ട് ചെയ്തില്ലായിരുന്നു എങ്കില്‍ ഭൂരിപക്ഷം ഇനിയും കൂടുമായിരുന്നു. ഈ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മിതിച്ചിരുന്നുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

രാഷ്ട്രീയ രംഗത്ത് ഇതുവരെ ചെയ്യാത്ത ധൂര്‍ത്താണ് തൃക്കാക്കരയില്‍ കണ്ടത്. കോടികള്‍ ചെലവഴിച്ച് ജനങ്ങളെ വിലയ്ക്കെടുക്കുന്ന നടപടിയാണ് എല്‍.ഡി.എഫ് ചെയ്തത്. ഇതിനിടയില്‍ കള്ളവോട്ടും ചെയ്തു. കണ്ണൂരില്‍ നിന്ന് പോലും കള്ളവോട്ട് ചെയ്യാന്‍ ആളുകളെത്തിയെന്നും കെപിസിസി അധ്യക്ഷന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആകുമെന്ന തന്റെ പ്രസ്താവന ഓര്‍മപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പശ്ചാത്തപിക്കണം. അഹങ്കാരവും പിടിവാശിയും ജനം അംഗീകരിക്കില്ലെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ ചരിത്ര ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചു. 25,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമയിലൂടെ യുഡിഎഫ് തൃക്കാക്കര മണ്ഡലം നിലനിര്‍ത്തിയത്. 2011 ല്‍ ബെന്നി ബെഹനാന്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് ഉമ റെക്കോര്‍ഡ് ഭൂരിപക്ഷം തന്റെ പേരിലാക്കിയത്. 22,406 ആയിരുന്നു ബെന്നിയുടെ ഭൂരിപക്ഷം.

Latest Stories

അമിത് ഷായ്‌ക്കെതിരായ മാനനഷ്ടക്കേസ്; രാഹുൽഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

IPL 2025: എലിമിനേറ്ററിൽ ആ ടീമിനെ എങ്ങാനും ആർസിബിക്ക് കിട്ടിയാൽ തീർന്നു കഥ, അതിന് മുമ്പ്...; കോഹ്‌ലിക്കും കൂട്ടർക്കും അപായ സൂചന നൽകി ആകാശ് ചോപ്ര

കാലവർഷം കേരളത്തിലെത്തി; മൺസൂൺ ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷം

സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം; മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു

'1000 കോടി ഉറപ്പിച്ചോ...' ; വൈറലായി കൂലിയുടെ മേക്കിങ് വീഡിയോ

'അരിവാളിന് വെട്ടാനോങ്ങി, അതിക്രൂരമായി മർദ്ദിച്ചു'; കണ്ണൂരിൽ മകളെ മർദ്ദിച്ച പിതാവ് കസ്റ്റഡിയില്‍

RCB UPDATES: ഇതൊക്കെ കൊണ്ടാണ് മനുഷ്യാ നിങ്ങൾ കിംഗ് ആയത്, സ്വപ്നം പോലും കാണാൻ പറ്റാത്ത മറ്റൊരു റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി

ഞാൻ ലിവിങ് ടു​ഗെതറാകണമെന്ന് വിചാരിച്ച് വന്നയാളല്ല, എല്ലാം സംഭവിച്ച് പോയതാണ്; ഞാൻ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടാ‌യിരുന്നു: അഭയ ഹിരൺമയി

'കിണറ്റിൽ വീണ പൂച്ചയെ എടുക്കാൻ ഒരു പാര്‍ട്ടി വന്നു, വീട്ടുടമ ആ പാര്‍ട്ടിയിൽ ചേര്‍ന്നു'; മറിയക്കുട്ടിയെ പരിഹസിച്ച് സണ്ണി ജോസഫ്

മോദി സര്‍ക്കാരിന് സൂപ്പര്‍ ബമ്പര്‍!; റിസര്‍വ് ബാങ്ക് 2.69 ലക്ഷം കോടിയുടെ റെക്കോഡ് ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിന് കൈമാറും; ചരിത്രം