തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് അവഗണന; സീറ്റ് നല്‍കി പരിഗണിക്കണമെന്ന് സികെ ജാനു

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദിവാസി വിഭാഗങ്ങള്‍ അവഗണന നേരിടുന്നതായി ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന പ്രസിഡന്റ് സികെ ജാനു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ മുന്നണിയും ആദിവാസി വിഭാഗത്തെ പരിഗണിക്കുന്നില്ലെന്ന് സികെ ജാനു പറഞ്ഞു. ആദിവാസി വിഭാഗത്തെ പരിഗണിക്കണമെന്നും ജാനു ആവശ്യപ്പെട്ടു.

എന്‍ഡിഎയുടെ ഘടകകക്ഷിയാണ് സികെ ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മറ്റ് ഘടകകക്ഷികള്‍ക്കും സീറ്റ് നല്‍കി പരിഗണിക്കണം. എന്‍ഡിഎ യോഗത്തില്‍ ഇക്കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സികെ ജാനു പറഞ്ഞു. എന്നാല്‍ പിന്നീട് ഇതേ കുറിച്ച് ചര്‍ച്ചകളോ തുടര്‍നടപടികളോ ഉണ്ടായിട്ടില്ലെന്നും ജാനു കൂട്ടിച്ചേര്‍ത്തു.

നേരത്തെ വയനാട്ടില്‍ സികെ ജാനുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതേ കുറിച്ച് താന്‍ അറിഞ്ഞത് വാര്‍ത്തകളിലൂടെയായിരുന്നെന്ന് സികെ ജാനു പ്രതികരിച്ചു. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും സികെ ജാനു പറഞ്ഞു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്