ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് വേണമെന്ന് എന്‍സിപിയും ജനാധിപത്യ കേരള കോണ്‍ഗ്രസും

ഇടതുമുന്നണിയില്‍ ഘടകകക്ഷികളായ എന്‍സിപിയും ജനാധിപത്യ കേരള കോണ്‍ഗ്രസും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. ഒരു സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി അര്‍ഹതയുണ്ടെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. പരസ്യമായി ശശീന്ദ്രന്‍ നിലപാട് വ്യക്തമായത് മുന്നണിയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

എല്‍ഡിഎഫ് നേതൃത്വത്തോട് സീറ്റ് ചോദിച്ചിട്ടുണ്ട്. ദീര്‍ഘനാളുകളായി ഇടതുമുന്നണിയിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്‍സിപി നേതാക്കള്‍ മുന്നണിയില്‍ അറിയിച്ചു. പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ വിജയ സാധ്യതയുള്ള സീറ്റാണ് തങ്ങള്‍ ആവശ്യമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ഇടതുമുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസും സീറ്റ് ആവശ്യപ്പെട്ടുണ്ട്. കോട്ടയം സീറ്റ് അവര്‍ക്ക് നല്‍കാനുള്ള ആലോചനയിലാണ് സിപിഎം. കേരള കോണ്‍ഗ്രസുകാര്‍ക്ക് മണ്ഡലത്തിലുള്ള അടിത്തറയിലാണ് കോട്ടയം സീറ്റ് നല്‍കുന്ന കാര്യത്തില്‍ ഇടതു മുന്നണിയില്‍ ആലോചന നടക്കുന്നത്.

Latest Stories

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ