നവകേരള സദസിലൂടെ സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താനായി; എല്‍ഡിഎഫ് വിലയിരുത്തല്‍

സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം അണികളെയും അനുഭാവികളെയും നവകേരള സദസിലൂടെ ബോധിപ്പിക്കാനായെന്ന് എല്‍ഡിഎഫ് വിലയിരുത്തല്‍. പെന്‍ഷനുകളും ആനുകൂല്യങ്ങളും ലഭിക്കാത്തതിന്റെ കാരണം കേന്ദ്രമാണെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും വിലയിരുത്തല്‍.

ഡിഎ, ശമ്പളപരിഷ്‌കരണ കുടിശ്ശികകള്‍ നല്‍കാത്തതിനാല്‍ സിപിഎം സര്‍വീസ് സംഘടനയായ എന്‍.ജി.ഒ. യൂണിയന്‍ അംഗങ്ങള്‍ പോലും വിമര്‍ശനമുന്നയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേന്ദ്ര നിലപാടാണെന്നും തടഞ്ഞുവച്ചിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തിരികെ നല്‍കുമെന്നുമുള്ള സന്ദേശമാണ് എന്‍.ജി.ഒ. യൂണിയന് നല്‍കിയത്.

ഇടത് അണികളെയും അനുഭാവികളെയും ആവേശഭരിതരാക്കാനും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാക്കാനും നവകേരള സദസിലൂടെ സാധിച്ചു എന്നാണ് നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടനത്തിനിടെ ഉണ്ടായ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും അവര്‍ വിലയിരുത്തുന്നുണ്ട്.

അതേസമയം, പുതുവല്‍സരത്തില്‍ പുതിയ മന്ത്രിമാരേ കൂടി ചേര്‍ത്തായിരിക്കും എല്‍ഡിഎഫ് സര്‍ക്കാരിന്റെ എറണാകുളം ജില്ലയിലെ നാല് നവകേരള സദസുകള്‍. 136 മണ്ഡലങ്ങളിലും ചുറ്റിയ നവകേരള ബസ് എറണാകുളം ജില്ലയിലേക്കെത്തുമോ എന്ന അഭ്യൂഹങ്ങള്‍ക്കും ഇനി അടിസ്ഥാനമില്ല. ബസില്‍ തന്നെയാകും മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും പിറവത്തും കുന്നത്തുനാട്ടിലുമെത്തുക.

ഒന്നാം തീയതി ഉച്ചകഴിഞ്ഞ് 3ന് കാക്കനാട് സിവില്‍ സ്റ്റേഷനിലായിരക്കും തൃക്കാക്കര മണ്ഡലത്തിലെ സദസ്. വൈകിട്ട് 5ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ പിറവം മണ്ഡലത്തിലെ സദസ് നടക്കും. രണ്ടാം തീയതി ഉച്ചകഴിഞ്ഞ് മൂന്നിന്. പുതിയകാവ് ക്ഷേത്രമൈതാനത്ത് തൃപ്പൂണിത്തുറയിലെയും വൈകിട്ട് 5ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഗ്രൗണ്ടില്‍ കുന്നത്തുനാട്ടിലെയും സദസ് സംഘടിപ്പിക്കും

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ