'പ്രതികാര നടപടിയല്ല സ്വാഭാവിക നീതി'; രക്ഷാപ്രവർത്തനത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം

മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നവകേരള സദസ് പരിപാടിക്കിടെ ആലപ്പുഴയില്‍ പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നവകേരള സദസിനിടെ ആലപ്പുഴയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ യുവാക്കളെ ഗണ്‍മാനുള്‍പ്പെടെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവം കേരളത്തെ നടുക്കിയതാണെന്നും സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം ഇത് തങ്ങള്‍ക്ക് ലഭിക്കുന്ന സ്വാഭാവിക നീതിയാണെന്നും രാഷ്ട്രീയ പ്രതികാരമായി ആരും കാണരുതെന്നും അന്ന് മര്‍ദനമേറ്റ എഡി തോമസ് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണമെന്ന കോടതിയുടെ നിര്‍ദേശം കൂടി മാനിച്ചാണ് എസ്‌ഐടി രൂപീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രതികാരമൊന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ കൂടി വേണ്ടിയുള്ള തീരുമാനമായി സര്‍ക്കാര്‍ തീരുമാനത്തെ കാണുന്നുവെന്ന് എഡി തോമസ് എംഎഎല്‍എ പറഞ്ഞു.

10 വര്‍ഷങ്ങളായി ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്കാണ് പൊലീസ് മര്‍ദനമേറ്റത്. ജനാധിപത്യ പരമായി നടത്തുന്ന സമരങ്ങളെ കായികമായി അല്ല നേരിടേണ്ടതെന്നും നിയമപരമായി നേരിടണമെന്നും എല്ലാ സര്‍ക്കാരുകളും ഓര്‍മിക്കേണ്ടതാണ്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണ് ഇതെല്ലാം നടന്നത്. രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന അദ്ദേഹത്തിന്റെ പ്രതികരണം പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് പ്രോത്സാഹനമായെന്നും എഡി തോമസ് പറഞ്ഞു. ആലപ്പുഴയില്‍ നിന്ന് വന്‍വിജയം നേടിയാണ് തോമസ് എംഎല്‍എയായത്.

Latest Stories

'വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്'; സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതിനെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ

മേയ് 21ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ, ജി സുധാകരന്‍ പ്രോ ടേം സ്പീക്കര്‍; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി

'നിങ്ങൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഭാര്യയും മക്കളും പങ്കെടുത്തോ?'; വിജയ്‌യെ കടന്നാക്രമിച്ച് ഡിഎംകെ എംഎൽഎ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: സർക്കാർ കൂടിയാലോചന നടത്തിയില്ല, സ്വകാര്യ ബസ് മേഖല തകർന്നു പോകുമെന്ന് ബസ് ഉടമകൾ

ആശമാരുടെ സമരം ഓണറേറിയം 21,000 രൂപയാക്കാൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രി, അടുത്ത ഘട്ടത്തിൽ വീണ്ടും ഉയർത്തും

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

“ജനവിധിയുടെ ചുവന്ന മുന്നറിയിപ്പ്: അഹങ്കാര രാഷ്ട്രീയം തകർത്ത സിപിഎമ്മിന്റെ ആന്തരിക പ്രതിസന്ധി”

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

'അമ്മാളുഅമ്മ എന്ന പേര് സതീശൻ ഇട്ടതാണ്, മകനെപോലെയല്ല മകനാണ്'; വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ കാണാൻ എത്തി സീത ലക്ഷ്മി അമ്മാൾ

'ജൂൺ 15മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ആശമാരുടെ വേതനം 3000 രൂപ കൂട്ടി'; ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍