നാർക്കോട്ടിക് ജിഹാദ്; അമിതാവേശം വേണ്ട: ബി.ജെ.പി സംസ്ഥാന ഘടകത്തോട് കേന്ദ്ര നേതൃത്വം

പാലാ ബിഷപ്പ് തുടങ്ങിവെച്ച വിവാദ പരാമർശങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്ന് സംസ്ഥാന ബി.ജെ.പിക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.  ശബരിമല വിഷയം പോലെ മുന്നില്‍ നിന്ന് നയിക്കാനുള്ള അനുകൂല സാഹചര്യമല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിൻറെ വിലയിരുത്തൽ. ‘നാർക്കോട്ടിക് ജിഹാദ്’  ബി.ജെ.പിയുടെ അജണ്ടയാണെന്ന രീതിയിലുള്ള വരുത്തിത്തീര്‍ക്കലിന് വഴി തുറക്കാതിരിക്കാന്‍, പിന്തുണ മതിയെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടി കോര്‍ ടീം അംഗങ്ങള്‍ മാത്രം ഔദ്യോഗികമായി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയാല്‍ മതിയെന്നാണ് കര്‍ശന നിര്‍ദേശം.

ജിഹാദ് ക്രൈസ്തവ സമൂഹവുമായി അടുക്കാന്‍ കിട്ടിയ അവസരമാണെന്ന് കരുതുമ്പോഴും അമിത ആവേശം വേണ്ടെന്ന് നിർദേശിക്കുന്നു. ഇപ്പോള്‍ മുന്നിട്ടിറങ്ങിയാല്‍ ബിഷപ്പ് ഉന്നയിച്ച വിഷയത്തിനു പിന്നില്‍ ബി.ജെ.പി. ആണെന്ന രാഷ്ട്രീയ ആരോപണം ഉയരും. അതിനാല്‍ ക്രൈസ്തവ സഭാ നേതൃത്വത്തിന് പാര്‍ട്ടി നേതൃത്വം നേരിട്ടുള്ള പിന്തുണ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. അതുകൊണ്ടു തന്നെ വിവാദ പരാമര്‍ശം സമുദായങ്ങളിലുണ്ടാക്കിയ അസ്വാരസ്യം പരിഹരിക്കാനും ബി.ജെ.പി. മുന്നിട്ടിറങ്ങില്ല.

ക്രൈസ്തവ സമൂഹത്തെ കൂടെ നിര്‍ത്താനാണ് നിയമനിര്‍മ്മാണത്തിലൂടെ ജിഹാദ് പ്രശ്‌നം പരിഹരിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം തീവ്ര നിലപാട് വേണ്ട. ലൗ ജിഹാദ് വിഷയത്തില്‍ അനുകൂല നിലപാടുള്ള ചില ക്രൈസ്തവ സഭാ പുരോഹിതരുമായയി തിരഞ്ഞെടുപ്പിന് മുമ്പേ ആര്‍.എസ്.എസ്. ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ഇപ്പോഴത്തെ അനുകൂല സാഹചര്യത്തില്‍ ഈ ആശയവിനിമയം തുടരാനുള്ള നടപടികള്‍ ഒരുവശത്ത് നടക്കുകയാണ്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...