ടീസ്ത സെതല്‍വാദും പ്രകാശ് രാജും തലസ്ഥാനത്ത്; 'നാടക്' സംസ്ഥാന സമ്മേളനം ആരംഭിച്ചു

പ്രമുഖ സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകയും ആക്ടിവിസ്ടുമായ ടീസ്ട സെതല്‍വാദും, നടന്‍ പ്രകാശ് രാജും തലസ്ഥാനത്ത്. ഇന്നു മുതല്‍ 27 വരെ തിരുവനന്തപുരം ടാഗോര്‍ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ നാടക പ്രവര്‍ത്തകരെയും, പൊതു ജനത്തെയും ഇരുവരും അഭിസംബോധന ചെയ്യും.

ഇവര്‍ക്ക് പുറമേ, കീര്‍ത്തി ജെയിന്‍, (മുന്‍ ഡയരക്ടര്‍, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ) പ്രസന്ന രാമസ്വാമി (നാടക സംവിധായിക, എഴുത്തുകാരി ) തുടങ്ങി രാജ്യത്തെ പ്രമുഖ നാടക വിദഗ്ദ്ധരും സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കും. മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സംസ്ഥാന സമ്മേളനം ഇത്തവണയും വിവിധ കാര്യ പരിപാടികളോടെ ആണ് ആഘോഷിക്കുന്നത്.

14 ജില്ലകളില്‍ നിന്നും, കേരളത്തിന് പുറത്തുള്ള ആദ്യ ഘടകമായ ബാംഗ്ലൂര്‍ യുണിടില്‍ നിന്നും ഉള്ള 450 ഓളം നാടക ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തിന് പുറമേ, പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുന്ന സെമിനാര്‍, മണിപ്പൂര്‍ ട്രെഷര്‍ ആര്‍ട്ട് അസോസിയെറേന്‍ അവതരിപ്പിക്കുന്ന ‘അന്ധായുഗ് ‘, കര്‍ണ്ണാടകയില്‍ നിന്നുള്ള, കലാട്ട ഉദ്യവരാ’ ഗ്രൂപ്പിന്റെ ‘യത്ര നാര്യസ്ത പൂജ്യന്തേ ‘ എന്നീ നാടകങ്ങളും പ്രസാദ് പൊന്നാനി ആന്‍ഡ് ടീം അവതരിപ്പിക്കുന്ന ‘മെഹ്ഫില്‍ രാവ് ‘ അട്ടപ്പാടിയില്‍ നിന്നുള്ള ‘ നമുക്ക് നാമേ ‘ എന്നാ ഗോത്ര കലാകാരകകൂട്ടം അവതരിപ്പിക്കുന്ന പരിപാടി, 14 ജില്ലകളും വിവിധ പരിപാടികളോടെ അണി ചേരുന്ന തിയറ്റര്‍ മാര്‍ച്ച്, സാംസ്‌ക്കാരിക സമ്മേളനം പ്രസക്തമായ വിവിധ വിഷയങ്ങളില്‍ നടത്തുന്ന ചര്‍ച്ചകള്‍ എന്നിവ ഉണ്ടാകും.

നാടകത്തെ സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം, പ്രൈമറി സ്‌കൂള്‍ തലം വരെ നാടകത്തെ പഠന മാധ്യമമായി പ്രഖ്യാപിക്കണം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ അടക്കം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എല്ലായിടത്തും തിയേറ്റര്‍ അപ്രസിയേഷന്‍ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തണം, നാടകം പഠിച്ചവരെ ബന്ധപ്പെട്ട മേഖലകളില്‍ സര്ക്കാര് നിയമനം നല്‍കണം, കലാ സ്ഥാപനങ്ങളില്‍ കലാ ബന്ധമുള്ളവര്‍ ഉദ്യോഗസ്ഥരായി വരണം, നാടക നിര്‍മ്മാണത്തിനും അവതരണത്തിനുമുള്ള ഭൗതീക സാഹചര്യങ്ങള്‍ പൊതു മേഖലയിലും കോ ഓപ്പറെട്ടീവ് രീതിയിലും ഉണ്ടാകണം, റിഹേഴ്‌സല്‍ – അവതരണ സ്പാസുകള്‍ നാട്ടിന്‍ പുറങ്ങളിലും നഗരത്തിലും ഉണ്ടാകണം, സര്ക്കാര് നാടക നിര്‍മ്മാണ അവതരണങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കണം, ടികറ്റ് ഷോകള്‍ ഒരു കള്‍ച്ചര്‍ ആകണം, സിനിമ തിയറ്റര്‍ പോലെ സ്ഥിരം നാടക ശാലകള്‍ ഉണ്ടാകണം, പ്രൊഫഷണല്‍ റെപ്പോര്‍ട്ടറി കമ്പനികള്‍ ഉണ്ടാകണം, ഗ്രാമീണ നാടക സമിതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഓരോ പഞ്ചായത്തിലും ഉണ്ടാകണം, ഒരു പഞ്ചായത്തില്‍ ഒരു തിയേറ്റര്‍ സ്റ്റുഡിയോ ഉണ്ടാകണം, തുടങ്ങി നിരവധി ഉദേശ ലക്ഷ്യങ്ങള്‍ മുന്നോട്ട് വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നാടകെന്ന് പത്ര സമ്മേളനത്തില്‍ സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഡി രഘൂത്തമന്‍, പ്രസിഡന്റ് പി രഘുനാഥ്, ജനറല്‍ സെക്രട്ടറി ജെ ശൈലജ, ജില്ലാ പ്രസിഡന്റ് വിജു വര്‍മ്മ, ജില്ലാ സെക്രട്ടറി ജോസ് പി റാഫേല്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വെള്ളിമംഗലം, കണ്‍വീനര്‍ അലക്‌സ് വള്ളികുന്നം എന്നിവര്‍ പങ്കെടുത്തു.

Latest Stories

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി