യേശുദേവനെ അവഹേളിക്കാനുള്ള നാദിർഷായുടെ കുടില നീക്കം അപലപനീയം: തുഷാർ വെള്ളാപ്പള്ളി

സംവിധായകൻ നാദിർഷായുടെ സിനിമകൾ ക്രൈസ്​തവ വിരുദ്ധമാണെന്ന്​ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ‘ഈശോ’, ‘കേശു ഈ വീടിൻ്റെ നാഥൻ’, എന്നീ പേരുകളുള്ള സിനിമകൾ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്നും ഇവ നിരോധിക്കാൻ സർക്കാർ ഇടപെടണമെന്നും തുഷാർ പ്രസ്​താവനയിലൂടെ ആവശ്യപ്പെട്ടു. സമാധാനത്തിന്റെ വക്​താവായി ലോകം മുഴുവൻ അംഗീകരിക്കുന്ന യേശുദേവനെ അവഹേളിക്കുന്ന രീതിയിലുള്ള സംവിധായകന്റെ കുടില നീക്കം തീർത്തും അപലപനീയമാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ക്രൈസ്തവ സഭ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും നൽകിയ സംഭാവനകൾ വിസ്​മരിക്കാൻ കഴിയാത്തതാണ്​. ക്രൈസ്തവ മൂല്യങ്ങളെ ആർക്കും വിസ്​മരിക്കാൻ സാധിക്കില്ല. യേശുദേവനെ അവഹേളിക്കുന്ന ഇത്തരം പ്രവണതകൾ ഈ സമൂഹം ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്​. ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് സിനിമയ്​ക്ക്​ അത്തരം പേര്​ നൽകിയതെന്ന്​ സംശയിക്കുന്നതായും തുഷാർ വെള്ളാപ്പള്ളിപ്രസ്താവനയിൽ പറഞ്ഞു.

ഇത്തരം നീക്കം സമൂഹത്തിൽ ഭിന്നതയും വിഭജനവും ഉണ്ടാക്കാനേ ഉപകരിക്കൂ. ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിൽ മതവൈരം സൃഷ്ടിച്ചു മതവിശ്വാസത്തെയും വിശ്വാസികളുടെയും മതവികാരം വ്രണപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾ ചെറുത്തുതോൽപ്പിക്കാൻ ബിഡിജെഎസ് മുൻപന്തിയിൽ ഉണ്ടാകുമെന്നും തുഷാർ പറഞ്ഞു.

വിശ്വാസികളെ അവഹേളിക്കുന്ന സിനമികൾക്കെതിരെയും ലൗ ജിഹാദ് പോലെയുള്ള സാമൂഹിക വിപത്തിനെതിരെയും നിയമനിർമ്മാണം ആവശ്യപ്പെട്ടുകൊണ്ട്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നൽകുമെന്നും തുഷാർ കൂട്ടിച്ചേർത്തു. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും സംരക്ഷിക്കുവാനുള്ള ശക്തമായ പ്രവർത്തനങ്ങൾ ബി.ഡി.ജെ.എസ് സംഘടിപ്പിക്കുമെന്നും തുഷാർ കൂട്ടിച്ചേർത്തു.

നാദിർഷായുടെ സിനിമകൾ സർക്കാർ നിരോധിക്കണമെന്ന ആവശ്യവുമായി കത്തോലിക്ക കോൺഗ്രസും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ‘ഈശോ’, ദിലീപ് നാകനായ ‘കേശു ഈ വീടിന്‍റെ ഐശ്വര്യം’ എന്നീ സിനിമകളുടെ പേരുകൾ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു. ‘ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഈ പേരുകൾ. നാദിർഷയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ ബുധനാഴ്ച്ച സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ