കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഗോസിപ്പുകാരായി; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് ഏകപക്ഷീയമായി; കേന്ദ്രം വലിയ ഇടപെടല്‍ നടത്തുന്നു; വിമര്‍ശിച്ച് എന്‍ റാം

കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് ഏകപക്ഷീയമാണെന്ന് ദ ഹിന്ദു മാധ്യമ പ്രവര്‍ത്തകന്‍ എന്‍. റാം. മുഖ്യധാരാ മാധ്യമങ്ങള്‍ ഗോസിപ്പുകള്‍ പടച്ചുവിടുന്നവരായി മാറി. കേരളത്തിലെ അനുഭവംവച്ച് രാജ്യത്തെ മൊത്തം മാധ്യമങ്ങളെ വിലയിരുത്തരുതെന്നും അദേഹം കണ്ണൂരില്‍ പറഞ്ഞു. മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ തോതില്‍ ഇടപെടുകയാണ്. ദി വയറിനു നേരെയുണ്ടായ ആക്രമണം അതിലൊന്നാണ്. സിദ്ദിഖ് കാപ്പനെപ്പോലെയുള്ള ഉദാഹരണങ്ങള്‍ അനവധി. എന്‍ഡിടിവിക്കെതിരെ എത്ര ഹീനമായ കടന്നാക്രമണമാണുണ്ടായത്. ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട കാലമാണിതെന്നും അദേഹം വ്യക്തമാക്കി.

ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകളുണ്ടായിരുന്നെങ്കിലും പൊതുവില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്നു. . എല്‍ കെ അദ്വാനിയുടെ വാക്കുകള്‍ കടമെടുത്താല്‍ ഭരണാധികാരികള്‍ കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയുകയായിരുന്നു ഭൂരിഭാഗം മാധ്യമങ്ങളും. ഇന്ന് സമൂഹമാധ്യമങ്ങളും ഡിജിറ്റല്‍ മാധ്യമങ്ങളും മറ്റുമായി പ്രതിരോധം കൂടുതല്‍ ശക്തവും വ്യാപകവുമാണ്. ദി വയര്‍ തന്നെ ഏറ്റവും നല്ല ഉദാഹരണമെന്നും അദേഹം പറഞ്ഞു.

ഹിന്ദുത്വ അമിതാധികാര സര്‍ക്കാര്‍ എല്ലാ രംഗത്തും പിടിമുറുക്കുകയാണ്. ജൂഡീഷ്യറി പോലും വെല്ലുവിളി നേരിടുന്നു. ഉപരാഷ്ട്രപതി തന്നെ ജൂഡീഷ്യറിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ പ്രതീക്ഷ കൈവിടരുത്. ഹൃദയം തകരാതെ നേരിനെ ആദ്യം വിളിച്ചു പറയണം. എല്ലാ അമിതാധികാര വാഴ്ചകളും നിലംപതിച്ചിട്ടുണ്ടെന്നതാണ് ചരിത്രമെന്നും അദേഹം ഓര്‍മിപ്പിച്ചു.

Latest Stories

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ