മുതലക്കണ്ണീര്‍ ഒഴുക്കുന്നത് ദുരുദ്ദേശപരം; കൂത്തുപറമ്പ് വെടിവയ്പ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖരനല്ലെന്ന് എംവി ജയരാജന്‍

സംസ്ഥാന ഡിജിപിയായി തിരഞ്ഞെടുക്കപ്പെട്ട റവാഡ ചന്ദ്രശേഖരന്‍ കൂത്തുപറമ്പ് വെടിവയ്പ്പിന് കാരണക്കാരനല്ലെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് ദുരുദ്ദേശപരമാണെന്നും വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖരനല്ലെന്നും ജയരാജന്‍ പറഞ്ഞു.

ആലപ്പുഴ വലിയകുളങ്ങരയില്‍ സഖാവ് എം എ അലിയാര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംവി ജയരാജന്‍. കൂത്തുപറമ്പ് സംഭവത്തില്‍ തങ്ങളൊക്കെ ദൃക്സാക്ഷികളാണ്. അന്നത്തെ വെടിവെപ്പിന് ഉത്തരവാദി കമ്മീഷന്‍ ചൂണ്ടികാണിച്ച ഡിവൈഎസ്പി ഹക്കീം ബത്തേരിയും ഡെപ്യൂട്ടി കളക്ടറുമാണെന്നും ജയരാജന്‍ പറഞ്ഞു.

റവാഡ ചന്ദ്രശേഖരന് കൂത്തുപറമ്പ് സംഭവത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പിന്നെന്തിനാണ് റവാഡ ചന്ദ്രശേഖരനെ നിയമിച്ചതില്‍ വിവാദമെന്ന് ചോദിച്ച ജയരാജന്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് കാണുമ്പോള്‍ അതിശയം തോന്നുന്നുവെന്നും പറഞ്ഞു.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ