രാഹുൽ മാങ്കൂട്ടത്തിലിനോട് മാപ്പ് പറയില്ലെന്ന് എംവി ഗോവിന്ദൻ; വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടാൻ സിപിഎം

രാഹുൽ മാങ്കൂട്ടത്തിലിനോട് മാപ്പ് പറയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വ്യാജ മെഡിക്കൽ രേഖാ പരാമർശം നടത്തിയത് കോടതി വിധി ഉദ്ധരിച്ചാണെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു. എംവി ഗോവിന്ദന്റെ പരാമർശത്തിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസ് അയച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ട കാര്യമാണെന്നും കോടതിവിധി ഉദ്ധരിച്ചാണ് താൻ പറഞ്ഞതെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു. എംവി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരവും വാർത്ത സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നുമായിരുന്നു നോട്ടീസിലെ ആവശ്യം. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടാനാണ് സിപിഐഎം തീരുമാനം.

കോടതി ജാമ്യത്തിനായി ഡിസ്ചാർജ് സർട്ടിഫിക്കറ്റും ആരോഗ്യ വിവരങ്ങൾ ഉൾപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റും രാഹുൽ കോടതിയിൽ ഹാജരാക്കിയിരുന്നു. ജാമ്യാപക്ഷയിൽ വാദം കേട്ട ശേഷം വീണ്ടും ജനറൽ ആശുപത്രിയിൽ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ലഭിച്ച വൈദ്യപരിശോധന റിപ്പോർട്ട് കണക്കിലെടുത്ത് രാഹുലിന് ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ഹാജരാക്കിയ സർട്ടിഫിക്കറ്റിനെതിരെ സിപിഐഎം രംഗത്ത് വന്നത്.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍