തങ്ങളാരും ഒരു തുള്ളിപോലും കുടിച്ചിട്ടില്ല; മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് എംവി ഗോവിന്ദന്‍

മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തങ്ങളാരും മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാന്‍ പാടില്ല എന്ന ദാര്‍ശനികമായ ധാരണയില്‍നിന്ന് വന്നവരാണെന്നും ഗോവിന്ദന്‍ പറഞ്ഞു. മദ്യപിക്കരുത് എന്നാണ് പാര്‍ട്ടി നിലപാടെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

തങ്ങളാരും ഒരു തുള്ളിപോലും ഇതുവരെ കഴിച്ചിട്ടില്ല. ബാലസംഘത്തിലൂടെയും വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടേയും യുവജന പ്രസ്ഥാനത്തിലൂടേയും വരുമ്പോള്‍ ആദ്യത്തെ പ്രതിജ്ഞ വ്യക്തിജീവിതത്തില്‍ ഇതുപോലുള്ള മുഴുവന്‍ കാര്യങ്ങളും ഒഴിവാക്കുമെന്നാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റേയും ദേശീയ പ്രസ്ഥാനത്തിന്റേയും അതിന്റെ തുടര്‍ച്ചയായി വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മൂല്യങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് തങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അഭിമാനത്തോടെയാണ് ലോകത്തോട് താനിത് പറയുന്നത്. അങ്ങനെയുള്ള ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍മാരുള്ള നാടാണ് കേരളം. അപ്പോള്‍ മദ്യപാനത്തെ ശക്തിയായി എതിര്‍ക്കുക. സംഘടനാപരമായ പ്രശ്നമാക്കി നടപടിയെടുത്ത് പുറത്താക്കുക. അല്ലെങ്കില്‍ ഒഴിവാക്കുകയോ തിരുത്തിക്കുകയോ ചെയ്യുക. ആ നിലപാട് ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ പൊലീസിൽ പരാതി നൽകി നാദിർഷ

സംസ്ഥാനത്ത് അതിതീവ്ര മഴ; വടക്കന്‍ കേരളത്തില്‍ മഴ കനക്കും, അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ടി20 ലോകകപ്പിൽ ഇന്ത്യയോടേറ്റ തോൽവി വലിയ നിരാശയുണ്ടാക്കി, എന്നാൽ പിന്നീട് അക്കാര്യം മനസിലുറപ്പിച്ചു, കിരീടനേട്ടത്തിന് ശേഷം വെളിപ്പെടുത്തി എയ്ഡൻ മാർക്രം

ആകെ നെഗറ്റിവിറ്റിയാണ്, മാര്‍ക്കോ രണ്ടാം ഭാഗം ഉപേക്ഷിച്ചു..: ഉണ്ണി മുകുന്ദന്‍

പ്രസംഗത്തിനിടെ വെപ്പ് മീശ ഇളകി, പശ വച്ച് ഒട്ടിച്ച് ബാലയ്യ; വൈറല്‍

ഫൈനലിൽ എത്തിയില്ലെങ്കിൽ എന്താ, ഇന്ത്യയ്ക്കും കിട്ടും കോടികൾ, ഓസീസിനും ദക്ഷിണാഫ്രിക്കയ്ക്കും ഇത്രയും തുകയോ, ഞെട്ടി ആരാധകർ

വാഹന പരിശോധനക്കിടെ എസ്‌ഐയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; കാലിലൂടെ കാര്‍ കയറ്റി ഇറക്കി; വ്യാപക തിരച്ചിലുമായി പൊലീസ്

കലിതുള്ളി കാലവര്‍ഷം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം തോരാമഴ; റെഡ്, ഓറഞ്ച് മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു

ഇറാനില്‍ എല്ലായിടത്തും ആക്രമണം നടത്തും; മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു

ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ട; സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍