ഗവര്‍ണര്‍ കേരളത്തില്‍ അടിമുടി പ്രകോപനം ഉണ്ടാക്കുന്നു; പ്രചാരവേലകള്‍ പദവിയ്ക്ക് ചേര്‍ന്ന പ്രവൃത്തിയല്ല; സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റിലേക്ക് കയറാനുള്ള ശ്രമമെന്ന് എംവി ഗോവിന്ദന്‍

കേരളത്തില്‍ ഗവര്‍ണര്‍ അടിമുടി പ്രകോപനം ഉണ്ടാക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റിലേക്ക് കയറാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.

ഭീഷണി മുഴക്കി, അടിമുടി പ്രകോപനമുണ്ടാക്കുന്നതാണ് ഗവര്‍ണറുടെ നടപടി. ഗവര്‍ണറായി ഇരുന്നു കൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെയും കേരളത്തിനെതിരെയും നടത്തുന്ന പ്രചാരവേലകള്‍ പദവിയ്ക്ക് ചേര്‍ന്ന പ്രവൃത്തിയാണോ എന്ന് സ്വയം വിലയിരുത്തണമെന്നും അദേഹം പറഞ്ഞു.

സംഘപരിവാര്‍ വേദികളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ രാഷ്ട്രീയമായി ഇടപെടുന്നു എന്നു പറയുന്നു. ആരാണ് ഇടപെടുന്നത് എന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. സംഘപരിവാറുമായുള്ള അടുത്ത ബന്ധം വെച്ച് അവരുടെ അജണ്ടകള്‍ ഔപചാരികമായി നടത്തുന്ന നിലപാടാണ് ഗവര്‍ണര്‍ക്കുള്ളത്. സെനറ്റിലേക്ക് ഗവര്‍ണര്‍ നടത്തിയ നാല് നോമിനേഷനുകള്‍ മാത്രമല്ല എല്ലാ നിര്‍ദ്ദേശങ്ങളും സ്റ്റേ ചെയ്യേണ്ടതാണെന്നുംഎം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'