മുസ്ലിം വിഭാഗം ഒരേ സമയം ന്യൂനപക്ഷ- ഒബിസി അവകാശങ്ങള്‍ അനുഭവിക്കുന്നു; വെള്ളാപ്പള്ളി പറഞ്ഞ കാര്യങ്ങളില്‍ സത്യമുണ്ട്; അഭിപ്രായ സ്വാതന്ത്ര്യം ഏകപക്ഷീയമല്ലന്ന് രാജീവ് ചന്ദ്രശേഖര്‍

അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും ഏകപക്ഷീയമല്ലന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യങ്ങളില്‍ ചില സത്യങ്ങളുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

കേരളത്തില്‍, കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നാണം കെട്ട പ്രീണന രാഷ്ട്രീയത്തിന്റെ ഫലമായി ആര്‍ട്ടിക്കിള്‍ 19 ചിലരുടെ മാത്രം കുത്തകയായി മാറിയിരിക്കുന്നു. ഭരണഘടനാപരമായി തന്റെ സമുദായത്തിന് അവകാശപ്പെട്ട സംവരണം കവര്‍ന്ന് മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കുന്നതിനെതിരെ ഒരു മുതിര്‍ന്ന ഈഴവ നേതാവ് ശബ്ദമുയര്‍ത്തിയപ്പോള്‍, കോണ്‍ഗ്രസിനും സിപിഎമ്മിനും എന്തിനാണ് ഇത്ര എതിര്‍പ്പെന്നും അദേഹം ചോദിച്ചു.

ഒരേ സമയം ന്യൂനപക്ഷ- ഒബിസി അവകാശങ്ങള്‍ അനുഭവിക്കുന്നവരാണ് മുസ്ലിം വിഭാഗം.
എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പ് നല്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഒരു സമൂഹവും മറ്റുള്ളവര്‍ക്കുള്ള അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കരുത്. ഇതിനെതിരെ സംസാരിക്കാനുള്ള അവകാശത്തെ ആര്‍ക്കും തടയാനുമാകില്ല. കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റമുണ്ടായേ തീരൂ. കേരളത്തിനും മാറ്റം അനിവാര്യമാണ്.

കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന, പരാജയപ്പെടുത്തുന്ന എല്‍ഡിഎഫ്, യുഡിഎഫ് രാഷ്ട്രീയത്തിന് മാറ്റമുണ്ടാകണമെന്നും അതിന് ബിജെപി അധികാരത്തില്‍ വരണമെന്നും അദേഹം പറഞ്ഞു. ബിജെപിയുടെ സ്ഥാപനദിനത്തില്‍ മാരാര്‍ജി ഭവനില്‍ പതാക ഉയര്‍ത്തിയശേഷം പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗതി, വികസനം, ,നിക്ഷേപം, തൊഴില്‍ എന്നിവയുള്ള ഒരു കേരളമാണ് ബിജെപിയുടെ ലക്ഷ്യം. നോക്കുകൂലിയുടെ കേരളം വേണ്ട. വികസിത കേരളം ആരംഭിക്കണം എന്നതാണ് ഞങ്ങളുടെ ദൗത്യം.

കഴിഞ്ഞ 11 കൊല്ലം കൊണ്ട് ഇന്ത്യയലുണ്ടായ മാറ്റം കേരളത്തിലും വരണം. ജനങ്ങളുടെ പ്രശ്നങ്ങളും വിഷമങ്ങളും മനസ്സിലാക്കാനും അത് പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ബിജെപിയുടെ എല്ലാ പ്രവര്‍ത്തകരുടെയും ദൗത്യവും കടമയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം എല്ലാവരുടെയും ഒപ്പം എല്ലാവര്‍ക്കും വേണ്ടി എന്നതാണ്. പുരോഗതി, വികസനം അവസരങ്ങള്‍, തൊഴില്‍, വിദ്യാഭ്യാസം, പ്രാപ്തി എന്നിവയാണ് ബിജെപിയുടെ ദൗത്യം. വികസിത കേരളം ഉണ്ടാകണം കേരളത്തില്‍ മാറ്റമുണ്ടാകണം. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

Latest Stories

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട്; കേരളം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപം

രാഹുല്‍ ഗാന്ധിയുടെ ആശങ്ക നിസാരമല്ല; ബിജെപി സ്ലീപ്പിംഗ് സെല്ലില്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂരെന്ന് ബിനോയ് വിശ്വം

കോഴിക്കോട് നഗരം സ്തംഭിച്ചു, തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

കോഴിക്കോട് ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

നേപ്പാളില്‍ ഒളിവിലിരുന്ന് ഇന്ത്യയില്‍ മൂന്ന് ഭീകരാക്രമണങ്ങള്‍; ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

RR VS PBKS: ഇങ്ങനെ ആണെങ്കിൽ ഇന്ത്യൻ ടീമിൽ നിന്ന് നീ ഉടനെ പുറത്താകും; വീണ്ടും ഫ്ലോപ്പായി സഞ്ജു സാംസൺ; താരത്തിനെതിരെ വൻ ആരാധകരോഷം

ട്രംപിന്റെ ഉപദേശക സമിതിയില്‍ പുതിയതായി നിയമിച്ചത് 'ലഷ്‌കര്‍ ഇ തൊയ്ബ' ബന്ധമുള്ളവരെ, ഇസ്മായിലിന് കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്ക്; അല്‍ഖ്വയ്ദയുടെ 'ആഗോള ഭീകരന്‍', യുഎസ് സൈന്യം തടവിലാക്കിയ അല്‍ ഷാരയ്ക്കും കൈകൊടുത്ത് ട്രംപ്

RR VS PBKS: വെടിക്കെട്ട് എന്ന് പറഞ്ഞാൽ ഇതാണ് ചേട്ടന്മാരെ; പഞ്ചാബിനെതിരെ വൈഭവന്റെ സംഹാരതാണ്ഡവം

RR VS PBKS: ഒറ്റ മത്സരം കൊണ്ട് സഞ്ജുവും സംഘവും സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്; സംഭവം ഇങ്ങനെ

പാര്‍ട്ടിയ്ക്ക് വിധേയനാകണം, പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്; ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍