മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ കാർ മറിഞ്ഞ് അപകടം; എട്ടുമാസം പ്രായമായ കുട്ടിയടക്കം രണ്ട് മരണം

മൂന്നാറില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുമരണം. ആന്ധ്രസ്വദേശികളായ  വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു.

ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള കാറാണ് മറിഞ്ഞത്.  ആന്ധ്രാപ്രദേശിൽ നിന്നും എത്തിയവരാണ് അപകടത്തിൽപെട്ടത്. രാവിലെ ഏഴരയോടെ ചിന്നക്കനാൽ ഭഗത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന വാഹനം കോടമഞ്ഞ് കാരണം നിയന്ത്രണം നഷ്ടപ്പെട്ട് ബൈസൺവാലി റോഡിലേക്ക് പതിക്കുകയായിരുന്നു.

500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ കാറിൽ എട്ടുമാസം പ്രായമായ കുട്ടിയടക്കം എട്ട് പേരാണ്  ഉണ്ടായിരുന്നത്. എട്ട് മാസം പ്രായമുളള നൈസാ അപകട സ്ഥലത്ത്  തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മുപ്പത്തിരണ്ടുകാരനായ നൗഷാദ് മരിച്ചത്.

സമീപത്തെ തോട്ടങ്ങളിൽ ജോലി ചെയ്‌തിരുന്ന തോട്ടം തൊഴിലാളികളാണ് വാഹനം കൊക്കയിലേക്ക് പതിക്കുന്നത് കണ്ടതും രക്ഷാപ്രവർത്തനം നടത്തിയതും.  ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി.

അപകടത്തിൽ പെട്ട വാഹനത്തിൽ   പരുക്കേറ്റ മറ്റുള്ളവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു