നടിയെ ആക്രമിച്ച സംഭവം:'പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല' മുകേഷിന്‍റെ മൊഴി പുറത്ത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴിയു പുറത്ത്. കാവ്യാ മാധവന്‍, മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ, കുഞ്ചാക്കോ ബോബന്‍, സിദ്ദിഖ് എന്നിവരുടെ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോള്‍ മുകേഷിന്റെ മൊഴിയും പുറത്തുവന്നിരിക്കുന്നത്.

നടിയും ദിലീപും തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നേരത്തേ അറിയാമായിരുന്നുവെന്നും എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെട്ടു സംസാരിച്ചിട്ടില്ലെന്നുമാണ് മുകേഷിന്‍റെ മൊഴി. ദിലീപ് അറസ്റ്റിലായ ദിവസം ഫോണില്‍ മിസ്‌കോള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ആവശ്യമില്ലാതെ ദിലീപിനെ വിളിക്കാറില്ല. നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ് അവരെ വിളിച്ചിരുന്നു. പിന്നീട് നടിക്ക് നീതി കിട്ടണമെന്ന ആവശ്യം ഉയര്‍ന്നു വന്നപ്പോഴും വിളിച്ചു – എന്നാല്‍ പരാതിയില്ലെന്നാണ് തന്നോട് പറഞ്ഞതെന്നും മുകേഷ് പറഞ്ഞു.

അമ്മയുടെ ഷോ നടക്കുന്ന സമയത്ത് പള്‍സര്‍ സുനിയാണ് തന്റെ ഡ്രൈവര്‍. എന്നാല്‍, സുനിക്ക് പരിപാടിയുടെ വിഐപി ടിക്കറ്റ് നല്‍കിയിട്ടില്ല. കാര്‍ അപകടത്തില്‍പ്പെട്ടതിന് ശേഷമാണ് സുനിയെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടത്. അതിന്‌ശേഷം സുനി ഏര്‍പ്പാടാക്കിയ ഡ്രൈവര്‍ ഒരുലക്ഷം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞതായും മുകേഷിന്റെ മൊഴിയിലുണ്ട്.

അമ്മയുടെ ഷോ നടക്കുമ്പോഴായിരുന്നു നടിയെ ആക്രമിക്കുന്നത് സംബന്ധിച്ച ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. അതേക്കുറിച്ചുള്ള ചോദ്യത്തിനാണ് സുനിക്ക് വിഎെപി ടിക്കറ്റ് നല്‍കിയില്ലെന്ന മറുപടി മുകേഷ് നല്‍കിയത്.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുകേഷിനെ പൊലീസ് ചോദ്യം ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് മുകേഷ് പൊതുസദസ്സുകളില്‍ മൌനം പാലിക്കുകയാണ്.

Latest Stories

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി