ഫേസ്ബുക്ക് പോസ്റ്റിട്ട് നിര്‍വൃതിയടയുകയാണ് മന്ത്രി വി ശിവന്‍കുട്ടി; വിദ്യാഭ്യാസ മന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ്

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ്. മന്ത്രി വി ശിവന്‍കുട്ടിയുടേത് സോഷ്യല്‍ മീഡിയാ വിസിബിലിറ്റിക്കായുള്ള പ്രകടനമാണെന്ന് എംഎസ്എഫ് ആരോപിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് അഞ്ച് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഫേസ്ബുക്കിലാണ് എംഎസ്എഫിന്റെ വിമര്‍ശനം.

കെടുകാര്യസ്ഥത കൊടികുത്തി വാഴുന്ന വിദ്യാഭ്യാസ വകുപ്പില്‍ അടിയന്തിര പരിഹാരമുണ്ടാവേണ്ട വിഷയങ്ങളോട് കണ്ണടച്ച് പിന്‍ബെഞ്ചുകാരെ ഇല്ലാതാക്കാനും അവധിക്കാലം പുനഃക്രമീകരിക്കാനും ഫേസ്ബുക്ക് പോസ്റ്റിട്ട് നിര്‍വൃതിയടയുകയാണ് മന്ത്രിയെന്നാണ് എംഎസ്എഫ് ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദിന്റെ വിമര്‍ശനം.

വര്‍ഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്ത് അധ്യാപകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എന്താണ് സര്‍ക്കാര്‍ ഇടപെടാത്തതെന്നും പ്ലസ് വണ്‍ ഇംപ്രൂവ്മന്റ് പരീക്ഷ പ്ലസ്ട് പൊതു പരീക്ഷയോടൊപ്പം നടക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്നത് സര്‍ക്കാര്‍ കാണുന്നില്ലേയെന്നും എംഎസ്എഫ് വിമര്‍ശിച്ചു.

Latest Stories

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്