മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിക്കാൻ സ്കൂൾ വിദ്യാർത്ഥികളെ നിർത്തിയത് പൊരിവെയിലത്ത്; പരാതിയുമായി എംഎസ്എഫ്

നവകേരള സദസിനെത്തിച്ചേരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്യാൻ സ്കൂൾ വിദ്യാർത്ഥികളെ പെരുവഴിയിൽ നിർത്തിയതിൽ പരാതി. തലശേരി ചെമ്പാട് എൽ പി സ്കൂളിലെ വിദ്യാർത്ഥികളെയാണ് പൊരു വെയിലത്ത് റോഡിൽ ഇറക്കി നിർത്തിയത്. ഇതിനെതിരെ എംഎസ്എഫാണ് പരാതിയുമായെത്തിയത്.

സംഭവത്തിൽ സ്കൂളിലെ പ്രധാന അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി.യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വിദ്യാർഥികളെ വെയിലത്ത് നിർത്തിയെന്നാണ് പരാതി. കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചെന്നുമാണ് എംഎസ്എഫ് നൽകിയ പരാതിയിൽ പറയുന്നത്.

ബാലാവകാശ നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള കടുത്ത ബാലാവകാശ ലംഘനമാണ് നടന്നതെന്നാരോപിച്ച എംഎസ്എഫ് ഹെഡ്മാസ്റ്റർക്കും മറ്റ് സ്കൂൾ സ്റ്റാഫിനുമെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.സർക്കാറിന്റെ നവ കേരള സദസ് പരിപാടിക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെയും എംഎസ്എഫ് രം​ഗത്തെത്തിയിരിക്കുകയാണ്.

Latest Stories

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിലെയും കുവൈറ്റിലെയും നേതാക്കളുമായി ചർച്ച നടത്തി നരേന്ദ്ര മോദി

'വാർത്തകൾ അഭ്യൂഹം മാത്രം, സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന വീണ നായർക്കും വോട്ടില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യം റദ്ദാക്കില്ല; അതിജീവിതയുടെ നമ്പർ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം

സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?

ഖത്തറിനെ തൊട്ടാൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം തീഗോളമാക്കും; ഇറാന് മുന്നറിയിപ്പ് നൽകി മുഴക്കി ട്രംപ്

ഡോ.വന്ദന ദാസ് കൊലക്കേസ്: 'ചെയ്തത് മനഃപൂർവമല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണ്; ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്ന് പ്രതി കോടതിയിൽ

സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കും; പാർട്ടി നീതികേട് കാണിക്കരുത് : എൽദോസ് കുന്നപ്പിള്ളി

ഗുഡ്ബൈയുടെ രാഷ്ട്രീയം: മാധ്യമങ്ങൾ സൃഷ്ടിക്കുന്ന നാടകങ്ങളും കേരളത്തിന്റെ യാഥാർത്ഥ്യ രാഷ്ട്രീയവും

'കെ. സുധാകരന് സീറ്റെങ്കിൽ തനിക്കും വേണം', കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല : അടൂർ പ്രകാശ്