രമയുടെ പരിക്ക് ഗുരുതരമെന്ന് എം.ആര്‍.ഐ റിപ്പോര്‍ട്ട്; കൈയില്‍ എട്ട് ആഴ്ച പ്ലാസ്റ്ററിടണമെന്ന് ഡോക്ടര്‍മാര്‍

നിയമസഭാസ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘര്‍ഷത്തിനിടെ കെ.കെ.രമ എം.എല്‍.എയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമെന്ന് എം.ആര്‍.ആര്‍. സ്‌കാനിങ്ങില്‍ വ്യക്തമായി. മൂന്നുമാസത്തെ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

വലതുകയ്യുടെ ലിഗ്മെന്റിനേറ്റ പരിക്ക് സാരമുള്ളതാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എം.ആര്‍.ഐ സ്‌കാനിങിലാണ് കണ്ടെത്തിയത്. കൈയില്‍ എട്ട് ആഴ്ച പ്ലാസ്റ്ററിടണമെന്നാണ് നിര്‍ദ്ദേശം. നാട്ടിലേയ്ക്ക് മടങ്ങുന്നതിനാല്‍ തുടര്‍ചികില്‍സ കോഴിക്കോട് മെഡിക്കല്‍ കോളജിലായിരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു.

സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തിലായിരുന്നു രമക്ക് പരിക്കേറ്റത്. പരിക്ക് വ്യാജമാണെന്ന രീതിയില്‍ രമക്കെതിരെ വ്യാജ എക്‌സ് റേ ദൃശ്യങ്ങള്‍ അടക്കം ഉപയോഗിച്ച് സൈബര്‍ ആക്രമണം നടന്നിരുന്നു.

സംഭവത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ പരാതി നല്‍കിയിട്ടും സൈബര്‍ പൊലീസ് ഒന്നും ചെയ്തിരുന്നില്ല. സച്ചിന്‍ അടക്കം സൈബര്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ അപകീര്‍ത്തി കേസ് കൊടുക്കാനാണ് രമയുടെ നീക്കം.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി