മോഹന്‍ലാല്‍ ആര്‍എസ്എസ് യോഗത്തില്‍

മോഹന്‍ലാല്‍ ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ആര്‍എസ്എസ് കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ ഇന്നലെ പങ്കെടുത്തത്. ഈ സംഘടനയുടെ രക്ഷാധികാരി മോഹന്‍ലാല്‍ ആണെന്നാണ് വിവരം. മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുത്തത്. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് വിശ്വശാന്തി ട്രസ്റ്റ്. ഇതിന്റെ പ്രധാനികളെല്ലാം സംഘപരിവാര്‍ പശ്ചാത്തലമുള്ളവരാണ്.

ആലുവയിലായിരുന്നു മോഹന്‍ലാല്‍ കൂടി പങ്കെടുത്ത യോഗം നടന്നത്. ആര്‍എസ്എസ് സംഘ്ചാലക് പിഇബി മേനോന്റെ വീട്ടിലായിരുന്നു യോഗം. ആര്‍.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാ പ്രമുഖ് വിനോദ് തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

മോഹന്‍ലാല്‍ ബിജെപി അനുകൂല നിലപാടുകള്‍ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. നേരത്തെ നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോഹന്‍ലാല്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

അറിയപ്പെടുന്ന ആര്‍എസ്എസ് അനുകൂലിയായ മേജര്‍ രവിയുമായുള്ള സൗഹൃദമാണ് മോഹന്‍ലാലിനെയും വലതുപാളയത്തിലേക്ക് എത്തിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍.

അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്ക് കേരളത്തില്‍ സ്വീകാര്യത ഉണ്ടാക്കി എടുക്കുക എന്ന ലക്ഷ്യത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സിനിമാ മേഖലയില്‍നിന്നുള്ള ആളുകളെ പാര്‍ട്ടിയുടെ തണലിലേക്ക് അടുപ്പിക്കുന്നത്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...