കേരളത്തിൽ എൽഡിഎഫ് വിജയിക്കാനാണ് മോദി ആഗ്രഹിക്കുന്നത്, തന്നെ ഇഡി ചോദ്യം ചെയ്തപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല?: രാഹുൽ ഗാന്ധി

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ എൽഡിഎഫ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു വിമർശനം.

ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്ന് തോന്നുമെങ്കിലും ഇതിന് പിന്നിൽ ബിജെപിയും ആർഎസ്എസും എൽഡിഎഫും തമ്മിലുള്ള അദൃശ്യമായ കൂട്ടുകെട്ടുണ്ട്. ബിജെപിക്കെതിരെ ഇടതുപക്ഷം ഒരു ഭീഷണിയല്ലെന്ന് പ്രധാനമന്ത്രിക്ക് അറിയാമെന്നും അതിനാൽ കേരളത്തിൽ എൽഡിഎഫ് വിജയിക്കാനാണ് മോദി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ 55 മണിക്കൂർ ഇഡി ചോദ്യം ചെയ്തപ്പോൾ എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെ സിബിഐയോ ഇഡിയോ ചോദ്യം ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി ഒത്തുതീർപ്പിലാണെന്നും സ്വന്തം മക്കളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം ബിജെപിയുമായി ഇത്തരത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു.

ട്രംപിന് മുന്നിൽ മോദി എങ്ങനെയാണോ കീഴടങ്ങുന്നത് അതുപോലെ തന്നെ മോദിക്ക് മുന്നിൽ പിണറായി വിജയൻ കീഴടങ്ങിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി തന്റെ മക്കളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ ജനങ്ങളാണ് അതിന്റെ ദുരിതം അനുഭവിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ

മാനസികാരോഗ്യ പ്രതിസന്ധി: ഓരോ 43 സെക്കന്റിലും ഒരു ആത്മഹത്യ, ലോകം നിശ്ശബ്ദമായി തകർന്നുകൊണ്ടിരിക്കുന്നു