'ഇവനിതെന്താ പറയുന്നത്, ഞാന്‍ പറഞ്ഞത് എവിടെ പോയി'? മോദി പറഞ്ഞത് ഇന്ത്യ അലയന്‍സ്, പരിഭാഷകന് അത് എയര്‍ലൈന്‍സ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ സഖ്യത്തെയും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെയും വിമര്‍ശിച്ച വാചകങ്ങള്‍ പരിഭാഷപ്പെടുത്തിയതില്‍ വന്‍ പിഴവ്. പരിഭാഷകന് പിഴവ് പറ്റിയെന്ന് പ്രധാനമന്ത്രിയ്ക്ക് മനസിലായതോടെ സംഭവം സദസില്‍ ചിരിയുണര്‍ത്തി. പ്രധാനമന്ത്രിയുടെ മറുപടിയാണ് ചിരിയ്ക്ക് വഴിവച്ചത്.

വലിയ രാഷ്ട്രീയ പ്രസക്തിയുള്ള വാചകങ്ങളാണ് പരിഭാഷകന് പിഴച്ചത്. മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്. താങ്കള്‍ ഇന്ത്യ മുന്നണിയുടെ നെടുംതൂണാണ്. ഇവിടെ ശശി തരൂരും ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ പരിപാടി പലരുടേയും ഉറക്കം കെടുത്തുമെന്നും മോദി പറഞ്ഞു.

എന്നാല്‍ ഇാ വാചകങ്ങളില്‍ പരിഭാഷകന് പിഴവ് സംഭവിക്കുകയായിരുന്നു. എയര്‍ലൈന്‍സ് വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നായി പരിഭാഷ. പിഴവ് സംഭവിച്ചതാണെന്നും ബോധപൂര്‍വ്വം പ്രധാനമന്ത്രിയുടെ വാചകങ്ങളെ വളച്ചൊടിച്ചതാണെന്നും ആരോപണം ഉയരുന്നുണ്ട്. മോദിയ്ക്ക് പിഴവ് മനസിലായതോടെ പരിഭാഷയില്‍ ഇടപെടുകയായിരുന്നു.

താന്‍ സംസാരിച്ചത് എങ്ങോ പോയി എന്നായിരുന്നു പ്രധാനമന്ത്രി പരിഭാഷകനോട് മറുപടിയായി പറഞ്ഞത്. തുടര്‍ന്നും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് പ്രധാനമന്ത്രി മുതിര്‍ന്നു. അദാനി തങ്ങളുടെ പങ്കാളിയെന്ന മന്ത്രി വാസവന്റെ പ്രസ്താവനയും മോദി രാഷ്ട്രീയ ആയുധമാക്കി. കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നു. ഇതാണ് മാറ്റമെന്നും മോദി വേദിയില്‍ പറഞ്ഞു.

കോപറേറ്റീവ് ഫെഡറലിസമാണ് നമ്മള്‍ നടപ്പിലാക്കുന്നത്. പൊന്നാനി, പുതിയാപ്പ ഹാര്‍ബര്‍ നവീകരണം നടത്തും. അടിസ്ഥാന വികസനം സാധ്യമാകുമ്പോഴാണ് വികസനം നടന്നു എന്ന് പറയാന്‍ കഴിയുക. ഹൈവേ, റെയില്‍വേ, എയര്‍ പോര്‍ട്ട് എന്നിവയില്‍ വികസനം നടത്തി. കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപാസ് എന്നിവ നടപ്പിലാക്കി. കേരളം സൗഹാര്‍ദത്തില്‍ കഴിയുന്ന നാടാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ