കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനക്കിടയിൽ ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്.