എം എം മണിയുടെ വിവാദ പരാമര്‍ശം; പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഐ

എം എം മണി എംഎല്‍എ നടത്തിയ വിവാദ പരമാര്‍ശങ്ങളില്‍ പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഐ. സിപിഐ- സിപിഐ പോരായി വിഷയം വ്യാഖ്യാനിക്കപ്പെടുന്നതിനെ തുടര്‍ന്നാണ് തീരുമാനം. പരാമര്‍ശത്തെ കുറിച്ച് സ്പീക്കര്‍ തീരുമാനിക്കട്ടെയെന്ന കാനം രാജേന്ദ്രന്റെ നിലപാട് ഔദ്യോഗിക തീരുമാനമെന്ന് നേതാക്കളെ അറിയിച്ചു.

വിഷയത്തില്‍ ബിനോയ് വിശ്വം നേരത്തെ പ്രതികരിച്ചിരുന്നു. അതേ കുറിച്ച് പാര്‍ട്ടി അദ്ദേഹത്തെ അതൃപ്തി അറിയിച്ചതായാണ് വിവരം. ആനി രാജയുടെ പ്രസ്താവന പ്രതിപക്ഷത്തിന് ആയുധമായതിലും സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്.

എംഎം മണിയുടെ പരാമര്‍ശം പുതിയ വിവാദത്തിന് അടിസ്ഥാനമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. നിയമസഭയിലാണ് കെ കെ രമയ്ക്കെതിരായ പരാമര്‍ശം ഉണ്ടായത്. അതിനാല്‍ അക്കാര്യത്തില്‍ പരിശോധന നടത്തി തീരുമാനം സ്വീകരിക്കേണ്ടത് സ്പീക്കറാണെന്നുമാണ് കാനം പറഞ്ഞത്.

അതേസമയം എം എം മണിയുടെ പ്രസ്താവന അത്യന്തം അപലപനീയമാണ് സിപിഐ ദേശീയ നേതാവ് ആനി രാജ പ്രതികരിച്ചിരുന്നു. വാക്കുകള്‍ സ്ത്രീവിരുദ്ധമാണ്. സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്നതിനാലാണ് താന്‍ പ്രതികരിച്ചത്. വെല്ലുവിളികള്‍ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നില്‍ക്കുന്നത്. വനിത രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമെന്നും ആനി രാജ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ