മറുനാട്ടിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ പൊട്ടന്മാര്‍; നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടുണ്ടാക്കിയത് പറന്ന് നടന്ന്: എംഎം മണിയുടെ പ്രസ്താവന വിവാദമാകുന്നു

കേരളത്തിന് പുറത്ത് നിന്ന് ഇവിടെയെത്തുന്ന ഐഎഎസുകാരെല്ലാം പൊട്ടന്‍മാരാണെന്ന് വൈദ്യുതിമന്ത്രി എംഎം മണി. സിപിഎം ഏലപ്പാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തുള്ള സംസാരത്തിലാണ് ഐഎഎസുകാരെ കളിയാക്കിയുള്ള പരാമര്‍ശം മന്ത്രി നടത്തിയത്.

കേരളത്തെ കുറിച്ച് അറിയാതെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പല റിപ്പോര്‍ട്ടുകളും തയാറാക്കാറുള്ളത്. ഇക്കാര്യത്തില്‍ രാജമാണിക്യം അടക്കമുള്ള മറുനാട്ടിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ പൊട്ടന്മാരാണെന്നാണ് വാഗമണ്ണില്‍ നടന്ന സമ്മേളനത്തില്‍ എംഎം മണി പറഞ്ഞത്. ആകാശത്തുകൂടി പറന്നു നടന്നാണ് നിവേദിത പി.ഹരന്‍ റിപ്പോര്‍ട്ടു തയാറാക്കിയത്. രാജമാണിക്യം റിപ്പോര്‍ട്ട് മറ്റൊരു പതിപ്പാണ്. കേരളത്തേക്കുറിച്ചു മനസ്സിലാക്കാതെയാണ് ഇവരെല്ലാം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. ഇതിന്റെ പരിണിത ഫലമാണ് കര്‍ഷകര്‍ അനുഭവിക്കുന്നത്.

ഹിന്ദുത്വ അജണ്ടയെ എതിര്‍ക്കുന്നത് സിപിഎം മാത്രമാണെന്നും അവരെ മാത്രമാണ് ബിജെപി. ആക്രമിക്കുന്നതെന്നും പറഞ്ഞ മന്ത്രി തല്ലുകൊണ്ടു മടുക്കുമ്പോള്‍ തിരിച്ചു തല്ലിയാല്‍ ഇടതുപക്ഷത്ത് നില്‍ക്കുന്നവരും കൂടെ നിന്നു കുറ്റപ്പെടുത്തുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇതിന മുമ്പും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തുറന്ന ഭാഷയില്‍ അഭിപ്രായ പ്രകടനവുമായി മന്ത്രി മണി രംഗത്ത് വന്നിരുന്നു. ദേവികുളം സബ് കളക്ടര്‍ കോപ്പിയടിച്ചാണ് ജയിച്ചതെന്നതരത്തില്‍ പ്രസ്താവന നടത്തിയിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്