എംഎൽഎ ഉമ തോമസ് വെന്റിലേറ്ററിൽ

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ എംഎൽഎ ഉമ തോമസ് വെന്റിലേറ്ററിൽ. ഉമ തോമസ് നിലവിൽ അബോധാവസ്ഥയിൽ തുടരുമ്പോൾ തന്നെ അടിയന്തിര ശസ്ത്രക്രിയ ആവശ്യമില്ലായെന്ന് റെനൈ മെഡിസിറ്റി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബെന്നി ബെഹ്നാന്‍, ദീപ്തി മേരി വര്‍ഗീസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഉടൻ തന്നെ ഉമ തോമസിനെ ഹോസ്പിറ്റലിലേക്ക് മാറ്റി. കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ വീണത്. ഇരുപത്തിയോളം ഉയരത്തിൽ നിന്നാണ് എംഎൽഎ വീണതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച എംഎൽഎഒരു ദിവസത്തെ ഒബ്സെർവഷനിലാണ്. ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക് ഉമ തോമസ് ബോധത്തിലായിരുന്നു എന്ന് കൂടെയുള്ളവർ പറഞ്ഞതായി ഡിസിസി പ്രസിഡന്റ് ഷിയാസ് പറഞ്ഞിരുന്നു

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ