എം.എല്‍.എയ്ക്ക് മാനസിക വിഭ്രാന്തി; അധിക്ഷേപിച്ച് അണികള്‍, ആലപ്പുഴ എന്‍.സി.പിയില്‍ ചേരിപ്പോര് രൂക്ഷം

ആലപ്പുഴ എന്‍സിപിയില്‍ ചേരിപ്പോര് രൂക്ഷം. കുട്ടനാട് എംഎല്‍എയക്ക് മാനസിക വിഭ്രാന്തി ആണെന്ന് പരിഹസിച്ച് അണികള്‍ രംഗത്തെത്തി. ദേശീയ പ്രവര്‍ത്തക സമിതിയില്‍ നിന്ന് തരം താഴ്ത്തപ്പെട്ട എന്‍സിപി നേതാവ് റെജി ചെറിയാന്റെ അനുയായിയും എന്‍വൈസി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ പി.എ സമദ് ആണ് തോമസ് കെ തോമസ് എംഎല്‍എയെ അധിക്ഷേപിച്ചത്. അടുത്ത തവണ കുട്ടനാട്ടില്‍ സീറ്റു കിട്ടുമോ എന്ന് ഉറപ്പില്ലെന്നും യുവജന നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ദേശീയ പ്രവര്‍ത്തക സമിതിയില്‍ നിന്ന് റെജി ചെറിയാനെ ഒഴിവാക്കിയത്. ഒരു വര്‍ഷം മുമ്പാണ് റെജി ചെറിയാന്‍ പാര്‍ട്ടിയില്‍ എത്തിയത്. എത്തിയ ഉടനെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി അദ്ദേഹത്തെ പ്രവര്‍ത്തക സമിതിയിലെ അംഗമാക്കിയതില്‍ പാര്‍ട്ടിക്കകത്ത് വ്യാപകമായി എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ആലപ്പുഴ എന്‍സിപിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ റെജി ചെറിയാനൊപ്പമുണ്ട്.

അടുത്ത ജില്ലാ നേതൃയോഗത്തില്‍ പരസ്യമായി പ്രതികരിക്കുമെന്നും തോമസ് കെ തോമസിനെതിരെ പരാതി നല്‍കുമെന്നും ആലപ്പുഴ എന്‍സിപിയിലെ ഒരു വിഭാഗം അറിയിച്ചു. അതേസമയം എംഎല്‍എയെ അധിക്ഷേപിച്ചതില്‍ റെജി ചെറിയാന്റെ അനുയായികള്‍ക്ക് എതിരെ ശരദ്പവാറിനെ സമീപിക്കാനാണ് മറ്റൊരു വിഭാഗത്തിന്റെ നീക്കം.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്