പ്രൊഫ എംകെ സാനുവിന്റെ വേര്‍പാട് കേരളത്തിന് വലിയൊരു നഷ്ടമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രഗത്ഭനായ അധ്യാപകന്‍ എന്ന നിലയില്‍ തലമുറകള്‍ക്ക് വഴികാട്ടിയായ സാനുമാഷ്, വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ടവനായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന്റെ ക്ലാസുകള്‍ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകളായിരുന്നുവെന്നും ശിവന്‍കുട്ടി അനുസ്മരിച്ചു.
അതിയായ ദുഃഖത്തോടെയാണ് എംകെ സാനുവിന്റെ വിയോഗവാര്‍ത്ത കേട്ടത്. സാഹിത്യം, വിദ്യാഭ്യാസം, രാഷ്ട്രീയം എന്നീ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിന് വലിയൊരു നഷ്ടമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.ജീവചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങിനിന്നു.
ബഷീര്‍: ഏകാന്ത വീഥിയിലെ അവധൂതന്‍ എന്ന കൃതിക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ഔന്നത്യം വിളിച്ചോതുന്നു. സാനുമാഷിന്റെ നിര്യാണം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹ്യ മേഖലകളില്‍ സൃഷ്ടിച്ച ശൂന്യത നികത്താന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ദുഃഖത്തില്‍ പങ്കുചേരുന്നു മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.