മാനന്തവാടിയിൽ കാണാതായ ഒമ്പതു വയസുകാരിയെ കണ്ടെത്തി; തട്ടികൊണ്ടുപോയത് അമ്മയെ വെട്ടിക്കൊന്ന പ്രതി, കസ്റ്റഡിയിൽ

വയനാട് മാനന്തവാടിയിൽ കാണാതായ ഒമ്പതു വയസുകാരിയെ കണ്ടെത്തി. അമ്മയെ വെട്ടിക്കൊന്ന പ്രതി ദിലീഷിനൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. അടുത്ത തോട്ടത്തിൽ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. കൊല നടത്തിയശേഷം പ്രതി ദിലീഷ് ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി മുതലാണ് കുട്ടിയെ കാണാതായത്. പ്രവീണയെ കൊലപ്പെടുത്തിയ പങ്കാളി ദിലീഷിനായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രവീണയും മക്കളും താമസിച്ചിരുന്നത് അപ്പപ്പാറ വാകേരിയിലാണ്. വന്യജീവി ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത് ആശങ്ക ജനകമാണ്.

ഇന്നലെയായിരുന്നു വാകേരി സ്വദേശി പ്രവീണ ആൺ സുഹൃത്തായ ദിലീഷിൻറെ വെട്ടേറ്റ് മരിച്ചത്. ആക്രമണത്തിൽ പ്രവീണയുടെ മക്കൾക്കും വെട്ടേറ്റിരുന്നു.14 വയസുള്ള മൂത്ത കുട്ടിയുടെ കഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റത്. ഈ കുട്ടി നിലവിൽ മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാമത്തെ കുട്ടിക്കായുള്ള അന്വേഷണം ആണ് പുരോഗമിക്കുന്നത്. പ്രവീണയെ കൊലപ്പെടുത്തിയ ദിലീഷ് കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ പ്രവീണ ദിലീഷിനൊപ്പമായിരുന്നു താമസം. എന്നാൽ കൊലപാതക കാരണം വ്യക്തമല്ല.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ